നിരീക്ഷണ കാമറകൾ ഉദ്ഘാടനം ചെയ്തു
1458643
Thursday, October 3, 2024 5:32 AM IST
ഇരിട്ടി: ഇരിട്ടി നഗരസഭയിൽ വിവിധയിടങ്ങളിൽ മാലിന്യം തള്ളുന്നത് തടയാനും പഴശി ജലാശയം മാലിന്യവിമുക്തമായി സംരക്ഷിക്കുന്നതിനുമായി നഗരസഭ സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ കെ. ശ്രീലത നിർവഹിച്ചു. നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ ഭാഗങ്ങളിലായി 24 സിസിടിവി കാമറകളാണ് സ്ഥാപിച്ചത്. ഇതോടെ നഗരം മുഴുവൻ സമയവും കാമറ നിരീക്ഷണത്തിലായി മാറി.
വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. പി. രഘു ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.കെ. രവിന്ദ്രൻ, കെ. സുരേഷ്, കൗൺസിലർമാരായ വി.പി. അബ്ദുൾ റഷീദ്, യു.കെ. ഫാത്തിമ, ക്ലീൻ സിറ്റി മാനേജർ കെ.വി. രാജിവൻ, ഹരിത കേരള മിഷൻ ആർപി ജയപ്രകാശ് പന്തക്ക, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ആർ. അശോകൻ എന്നിവർ പ്രസംഗിച്ചു.