ഡെ​ങ്കി​പ്പ​നി: ഫോ​ഗിം​ഗ് തു​ട​ങ്ങി
Sunday, July 7, 2024 8:13 AM IST
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ഡെ​ങ്കി​പ്പ​നി​ക്ക് കാ​ര​ണ​മാ​കു​ന്ന ഈ​ഡി​സ് ഈ​ജി​പ്തി കൊ​തു​കു​ക​ളു​ടെ ലാ​ർ​വ​ക​ളെ ക​ണ്ടെ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഫോ​ഗിം​ഗ് തു​ട​ങ്ങി.

ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പും ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നും ന​ട​ത്തു​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ​ഡി​സ് ഈ​ജ്പ്തി കൊ​തു​കു​ക​ളു​ടെ ലാ​ർ​വ​ക​ളെ ജി​ല്ലാ വെ​ക്‌​ട​ർ ക​ൺ​ട്രോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യ​ത്. ഒ​ണ്ടേ​ന്‍ റോ​ഡ് പ്ര​ഭാ​ത് ജം​ഗ്ഷ​ന്‍, ഫോ​ർ​ട്ട് റോ​ഡ്, എ​സ്ബി​ഐ റോ​ഡ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് ലാ​ർ​വ​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ലാ​ര്‍​വ​ക​ളെ ക​ണ്ടെ​ത്തി​യ പ്ര​ദേ​ശ​ത്ത് ടെ​മി​ഫോ​സ് ലാ​ര്‍​വി സൈ​ഡ് സ്‌​പ്രേ ചെ​യ്ത് ലാ​ര്‍​വ​ക​ളെ ന​ശി​പ്പി​ച്ച​തോ​ടൊ​പ്പം ഫോ​ഗിം​ഗും ന​ട​ത്തി.

കൊ​തു​ക് ന​ശീ​ക​ര​ണം ഊ​ർ​ജി​തം

ക​ണ്ണൂ​ർ: കാ​ന​ത്തൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ ഡെ​ങ്കി കേ​സു​ക​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി​യു​ഷ് എം. ​ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഡപ്യൂ​ട്ടി ഡി​എം​ഒ ഡോ. ​കെ.​സി. സ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചി​ല ക​ട​ക​ളു​ടെ അ​ണ്ട​ർ ഗ്രൗ​ണ്ട്, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തെ സി​ൻ​ടെ​ക്സ് ടാ​ങ്ക്, ഗോ​പാ​ൽ റോ​ഡി​നു സ​മീ​പ​ത്തെ പ​റ​ന്പ്, ക​ല്യ​ണി കോം​പ്ല​ക്‌​സി​ന്‍റെ പി​റ​കു വ​ശം, കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ൾ, സൂ​പ്പ​ർ ബ​സാ​ർ, പ്ലാ​റ്റി​നം ട​വ​ർ എ​ന്നി​വ​യു​ടെ ടെ​റ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വെ​ള്ള​വും മാ​ലി​ന്യ​വും കെ​ട്ടി​ക്കി​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടു.


അ​ത്ത​രം ചെ​റി​യ വെ​ള്ള​ക്കെ​ട്ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി നീ​ക്കാ​ൻ അ​താ​ത് ഉ​ട​മ​ക​ൾ​ക്ക് നി​ർ​ദേ​ശ​വും ന​ൽ​കി. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ അ​വ​ർ അ​ത് നീ​ക്കം ചെ​യ്തി​ല്ല എ​ങ്കി​ൽ അ​വ​ർ​ക്കെ​തി​രേ പൊ​തുജ​നാ​രോ​ഗ്യ നി​യ​മം 2023 പ്ര​കാ​രം കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നതാ​ണെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.