മ​ദ്യ​വി​രു​ദ്ധ സ​മി​തി യൂ​ണി​റ്റ് സ​മ്മേ​ള​നം ന​ട​ത്തി
Sunday, July 7, 2024 8:13 AM IST
ചെ​ന്പേ​രി: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി, മു​ക്തി​ശ്രീ എ​ന്നി​വ​യു​ടെ ചെ​മ്പേ​രി യൂ​ണി​റ്റ് സ​മ്മേ​ള​നം മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക സ​ഹ റെ​ക്ട​ർ ഫാ.​ അ​മ​ൽ ചെ​മ്പ​ക​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൗ​മാ​ര​ക്കാ​ർ​ക്കി​ട​യി​ൽ ഭ​യാ​ന​ക​മാ​യ അ​വ​സ്ഥ​യി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന ല​ഹ​രി​യു​ടെ ഉ​പ​യോ​ഗ​ത്തി​ന് ത​ട​യി​ടു​വാ​ൻ മാ​താ​പി​താ​ക്ക​ളും സ​മൂ​ഹ​വും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പ​ഠ​ന​ത്തി​നാ​യി പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ച​തി​യി​ൻ വീ​ഴാ​തി​രി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും ഫാ.​ അ​മ​ൽ ഓ​ർ​മ​പ്പെ​ടു​ത്തി.

മു​ക്തി​ശ്രീ പ്ര​സി​ഡ​ന്‍റ് ഷെ​ൽ​സി കാ​വ​നാ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ഡ​രി​കി​ലെ ന​ട​പ്പാ​ത​യി​ലൂ​ടെ കാ​ൽ​ന​ട​യാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന മ​ദ്യ​വി​രു​ദ്ധ സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സ് ചി​റ്റേ​ട്ടി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച് നി​ർ​ത്താ​തെ പോ​യ കാ​റി​ന്‍റെ ഡ്രൈ​വ​റെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പു ന​ൽ​കി. സം​ഘ​ട​ന​യു​ടെ പു​തി​യ ആ​നി​മേ​റ്റ​റാ​യി സി​സ്റ്റ​ർ തേ​ജ​സ് ഡി​എ​സ്ടി ചു​മ​ത​ല​യേ​റ്റു.

ജോ​സ് ചി​റ്റേ​ട്ട്, പൗ​ളി​ൻ തോ​മ​സ് കാ​വ​നാ​ടി​യി​ൽ, മോ​ളി സ​ജി കൈ​നി​യി​ൽ, ജോ​ൺ കാ​ഞ്ഞി​ര​ക്കാ​ട്ടുതൊ​ട്ടി​യി​ൽ, ജോ​സ​ഫ് പ​ന​യ്ക്ക​ൽ, ജോ​ർ​ജ് ഈ​റ്റ​യ്ക്ക​ൽ, ജോ​സ​ഫ് കു​ള​ത്ത​റ, ജി​ൻ​സി സാ​ജു മു​തു​പു​ന്ന​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.