അം​ഗീ​കാ​രത്തിന്‍റെ നി​റ​വി​ൽ വീ​ണ്ടും ത​ളി​പ്പ​റ​മ്പ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്
Sunday, July 7, 2024 8:13 AM IST
ത​ളി​പ്പ​റ​മ്പ്: സ​ഹ​ക​ര​ണ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ മി​ക​ച്ച പെ​ർ​ഫോ​മ​ൻ​സി​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​ത്തി​ന് ഈ ​വ​ർ​ഷ​വും ത​ളി​പ്പ​റ​മ്പ് എഡ്യുക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലു​ള്ള ത​ളി​പ്പ​റ​മ്പ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് അ​ർ​ഹ​മാ​യി. തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് ത​ളി​പ്പ​റ​മ്പ് എ​ഡ്യു​ക്കേ​ഷ​ണ​ൽ സൊ​സൈ​റ്റി​ക്ക് സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​റ്റ​വും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ബ​ഹു​മ​തി​യും പു​ര​സ്കാ​ര​വും ല​ഭി​ക്കു​ന്ന​ത്.


കോ​ട്ട​യ​ത്ത് ന​ട​ന്ന 102-ാം അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ ദി​ന​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​ത്തി​ൽ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​നു​ള്ള ബെ​സ്റ്റ് പെ​ർ​ഫോ​മ​ൻ​സ് അ​വാ​ർ​ഡ് സം​സ്ഥാ​ന സ​ഹ​ക​ര​ണ വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​നി​ൽ നി​ന്ന് എ​ഡ്യു​ക്കേ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് ഐ.​വി. നാ​രാ​യ​ണ​നും സെ​ക്ര​ട്ട​റി പി.​എ​ൻ. സു​ലേ​ഖ​യും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.