ല​ഹ​രി-പെ​ൺ​വാ​ണി​ഭ സം​ഘ​ത്തി​ന് സി​പി​എം നേ​തൃ​ത്വം ന​ൽ​കുന്നു: യൂ​ത്ത് കോ​ൺ​ഗ്ര​സ്
Sunday, July 7, 2024 8:12 AM IST
കേ​ള​കം: മ​ല​യോ​ര​ത്ത് ല​ഹ​രി പെ​ൺ​വാ​ണി​ഭ സം​ഘ​ത്തി​ന് സി​പി​എം നേ​താ​ക്ക​ളു​ടെ മ​ക്ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്നു. ഇ​വ​രെ സം​ര​ക്ഷി​ക്കു​ന്ന​ത് പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ത​ന്നെ​യാ​ണെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്. ക​ഴി​ഞ്ഞ ദി​വ​സം പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​ടെ മ​ക​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് പാ​ർ​ട്ടി സ്വീ​ക​രി​ച്ച​ത്.

മു​ന്പ് വ​ലി​യ അ​ള​വി​ൽ ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ ഇ​യാ​ളെ ക​ഞ്ചാ​വ് വ​ലി​ച്ച കു​റ്റ​ത്തി​നാ​ണ് അ​റ​സ്റ്റു ചെ​യ്ത​തെ​ന്ന് കേ​സ് തി​രു​ത്തി​യെ​ഴു​തി​യ​ത് ആ​ർ​ക്കുവേ​ണ്ടി​യാ​ണെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​രം ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ളെ നി​യ​മ​ത്തി​ന് മു​ൻ​പി​ൽ കൊ​ണ്ടു​വ​ര​ണം എ​ന്നും പെ​ൺ​വാ​ണി​ഭ സം​ഘ​ത്തി​ന് ത​ക്ക​താ​യ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി​പി​ൻ ജോ​സ​ഫ്, ജി​ബി​ൻ ജെ​യ്സ​ൺ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ദ​ർ​ശ് തോ​മ​സ്, ടോ​ണി വ​ർ​ഗീ​സ്, റെ​ജി​നോ​ൾ​ഡ് മൈ​ക്കി​ൾ എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.