തളിപ്പറമ്പ്: കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയില്‍. എടക്കോം സ്വദേശി എം.പി. അന്‍സാര്‍, മടക്കാട് സ്വദേശി എന്‍. ബിബിന്‍ എന്നിവരാണ് തളിപ്പറമ്പ് അസി. ഇന്‍സ്പെക്ടര്‍ കെ.കെ. രാജേന്ദ്രന്റെ നേതൃത്വത്തില്‍ എളമ്പേരംപാറ, നാടുകാണി, കാലിക്കടവ് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ പിടിയിലായത്.