വീ​ടി​നു​ള്ളി​ൽ​നി​ന്ന് മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി
Friday, July 19, 2024 10:08 PM IST
പൊ​ൻ​കു​ന്നം: തോ​ണി​പ്പാ​റ​യി​ൽ വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ മൂ​ർ​ഖ​ൻ പാ​മ്പി​നെ പി​ടി​കൂ​ടി വ​ന​പാ​ല​ക​ർ​ക്ക് കൈ​മാ​റി. ത​ട്ടാ​ർ​കു​ന്നേ​ൽ മ​നു​മോ​ഹ​ന്‍റെ വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് പാ​മ്പി​നെ വീ​ട്ടു​കാ​ർ ക​ണ്ട​ത്. മനു​വി​ന്‍റെ ഭാ​ര്യ അ​ടു​ക്ക​ള​യി​ൽ എ​ത്തു​മ്പോ​ൾ വീ​ട്ടി​ലെ ഗ്യാ​സ് അ​ടു​പ്പി​ന് മു​ക​ളി​ൽ പ​ത്തി​വി​ട​ർ​ത്തി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് തെ​ക്കേ​ത്തു​ക​വ​ല സ്വ​ദേ​ശി റി​യാ​സ് എ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി. മൂ​ന്ന​ടി​യോ​ളം നീ​ള​മു​ണ്ടാ​യി​രു​ന്നു.