ബ​സി​ല്‍ കു​ഴ​ഞ്ഞ​ ു വീ​ണ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് കെ​എ​സ്ആ​ര്‍ടി​സി ജീ​വ​ന​ക്കാ​ര്‍
Thursday, September 5, 2024 7:11 AM IST
ക​ടു​ത്തു​രു​ത്തി: യാ​ത്ര​യ്ക്കി​ടെ ബ​സി​നു​ള്ളി​ല്‍ കു​ഴ​ഞ്ഞു​വീ​ണ യു​വ​തി​യെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു കെ​എ​സ്ആ​ര്‍ടി​സി ബ​സ് ജീ​വ​ന​ക്കാ​ര്‍. കോ​ട്ട​യം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ എം.​ജി. ഷി​ജി​മോ​നും വ​നി​താ ക​ണ്ട​ക്ട​ര്‍ വി.​വി. ശ്രീ​വി​ദ്യ​യും മ​റ്റു യാ​ത്ര​ക്കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ യ​ഥാ​സ​മ​യം വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കി​യ​തി​ലു​ടെ കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ അ​ഞ്ജി​ത​യ്ക്കു (37) തി​രി​കെ​ക്കി​ട്ടി​യ​ത് പു​തു​ജീ​വ​ന്‍.

ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ ത​ല​യോ​ല​പ്പ​റ​മ്പ് പ​ള്ളി​ക്ക​വ​ല​യി​ലാ​ണ് സം​ഭ​വം. വൈ​റ്റി​ല​യി​ല്‍നി​ന്നു കോ​ട്ട​യ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍ ബ​സി​ല്‍ ക​യ​റി​യ അ​ഞ്ജി​ത യാ​ത്ര​യ്ക്കി​ടെ ബ​സി​നു​ള്ളി​ല്‍ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. യു​വ​തി​ക്കൊ​പ്പം ഇ​വ​രു​ടെ കു​ട്ടി​യും ഉ​ണ്ടാ​യി​രു​ന്നു.


നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി വ​രു​ക​യാ​യി​രു​ന്നു ബ​സ്. വ​നി​താ ക​ണ്ട​ക്ട​ര്‍ വി.​വി. ശ്രീ​വി​ദ്യ ഇ​വ​ര്‍ക്ക​രി​കി​ലെ​ത്തി, മ​റ്റു യാ​ത്ര​ക്കാ​ര്‍ക്കൊ​പ്പം പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍കി. ഡ്രൈ​വ​ര്‍ എം.​ജി. ഷി​ജി​മോ​ന്‍ ഉ​ട​ന്‍ത​ന്നെ ബ​സ് ത​ല​യോ​ല​പ്പ​റ​മ്പ് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു.

പെ​ട്ടെ​ന്ന് ഷു​ഗ​റും പ്ര​ഷ​റും താ​ഴ്ന്ന​താ​ണ് കു​ഴ​ഞ്ഞു​വീ​ഴാ​ന്‍ കാ​ര​ണ​മെ​ന്ന് ഇ​വ​രെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ര്‍ പ​റ​ഞ്ഞു. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​തി​നാ​ലാ​ണ് ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യ​തെ​ന്നും യു​വ​തി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.