സി​ഐ​എ​സ്‌​സി​ഇ കേ​ര​ള വോ​ളി​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ് : കെ​ഇ, അ​ൽ​ഫോ​ൻ​സ, ഓ​ക്സീ​ലി​യം സ്കൂ​ളു​ക​ൾ ജേ​താ​ക്ക​ൾ
Wednesday, September 4, 2024 7:17 AM IST
മാ​ന്നാ​നം: കൗ​ണ്‍സി​ല്‍ ഫോ​ര്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് എ​ക്‌​സാ​മി​നേ​ഷ​ന്‍സി​ന്‍റെ കീ​ഴി​ലു​ള്ള ഐ​എ​സ്‌​സി, ഐ​സി​എ​സ്‌​സി ദേ​ശീ​യ​ത​ല കാ​യി​ക​മേ​ള​യു​ടെ ഭാ​ഗ​മാ​യി മാ​ന്നാ​നം കെ​ഇ സ്‌​കൂ​ളി​ല്‍ ന​ട​ന്ന സം​സ്ഥാ​ന​ത​ല വോ​ളി​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ മാ​ന്നാ​നം കെ​ഇ (അ​ണ്ട​ർ 19), ഭ​ര​ണ​ങ്ങാ​നം അ​ൽ​ഫോ​ൻ​സ റ​സി​ഡ​ൻ​ഷ്യ​ൽ (അ​ണ്ട​ർ 17), കാ​സ​ർ​ഗോ​ഡ് ഓ​ക്സീ​ലി​യം (അ​ണ്ട​ർ 14) സ്കൂ​ളു​ക​ളും ആ​ണ്‍കു​ട്ടി​ക​ളു​ടെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലും മാ​ന്നാ​നം കെ​ഇ സ്കൂ​ളും ജേ​താ​ക്ക​ളാ​യി.

സി​ഐ​എ​സ് സി​ഇ കേ​ര​ള റീ​ജി​യ​ണ്‍ സ്‌​പോ​ര്‍ട്‌​സ് ആ​ൻ​ഡ് ഗെ​യിം​സ് റീ​ജി​യ​ല്‍ കോ​ഓ​ര്‍ഡി​നേ​റ്റ​റും മാ​ന്നാ​നം കെ​ഇ സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ലു​മാ​യ റ​വ.​ഡോ. ജ​യിം​സ് മു​ല്ല​ശേ​രി സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ല്‍ മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്‌​സ് ആ​ശ്ര​മം പ്രി​യോ​ർ ഫാ. ​കു​ര്യ​ന്‍ ചാ​ല​ങ്ങാ​ടി സി​എം​ഐ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.


ടൂ​ര്‍ണ​മെ​ന്‍റി​ല്‍നി​ന്നു സെ​ല​ക്ഷ​ന്‍ നേ​ടി​യ കു​ട്ടി​ക​ള്‍ 17 മു​ത​ല്‍ 21 വ​രെ ന​ട​ക്കു​ന്ന ദേ​ശീ​യ കാ​യി​ക​മേ​ള​യി​ല്‍ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കു​മെ​ന്ന് റ​വ.​ഡോ. ജ​യിം​സ് മു​ല്ല​ശേ​രി സി​എം​ഐ അ​റി​യി​ച്ചു.