ഓ​ണം സ​പ്ലൈ​കോ ജി​ല്ലാ​മേ​ള ആ​റി​നു തു​ട​ങ്ങും
Wednesday, September 4, 2024 2:08 AM IST
കോ​​ട്ട​​യം: സ​​പ്ലൈ​​കോ ജി​​ല്ലാ​​ത​​ല ഓ​​ണം വി​​പ​​ണ​​ന​​മേ​​ള ആ​​റി​​ന് രാ​​വി​​ലെ 10ന് ​​കോ​​ട്ട​​യം പ​​ഴ​​യ പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​ന്‍ മൈ​​താ​​ന​​ത്ത് തു​​ട​​ങ്ങും. 14ന് ​​സ​​മാ​​പി​​ക്കും.

13 ഇ​​നം അ​​വ​​ശ്യ​​സാ​​ധ​​ന​​ങ്ങ​​ളു​​ടെ ല​​ഭ്യ​​ത സ​​പ്ലൈ​​കോ​​യു​​ടെ എ​​ല്ലാ ഓ​​ണം ഫെ​​യ​​റു​​ക​​ളി​​ലും മ​​റ്റ് ഔ​​ട്ട്‌​​ലെ​​റ്റു​​ക​​ളി​​ലും ഉ​​റ​​പ്പാ​​ക്കും. ഒ​​രു റേ​​ഷ​​ന്‍ കാ​​ര്‍​ഡി​​ന് അ​​ഞ്ചു കി​​ലോ അ​​രി​​യും പ​​രി​​പ്പ്, പ​​യ​​ര്‍ ഇ​​ന​​ങ്ങ​​ൾ ഓ​​രോ കി​​ലോ വീ​​ത​​വും ല​​ഭി​​ക്കും. വ​​റ്റ​​ല്‍​മു​​ള​​ക് അ​​ര കി​​ലോ വാ​​ങ്ങാം. ഹോ​​ര്‍​ട്ടി​​കോ​​ര്‍​പി​​ന്‍റെ പ​​ച്ച​​ക്ക​​റി സ്റ്റാ​​ളും ഇ​​തി​​നൊ​​പ്പ​​മു​​ണ്ടാ​​കും. താ​​ലൂ​​ക്ക് ത​​ല സ​​പ്ലൈ​​കോ ഫെ​​യ​​റു​​ക​​ള്‍ പു​​തു​​പ്പ​​ള്ളി, ഏ​​റ്റു​​മാ​​നൂ​​ര്‍ സൂ​​പ്പ​​ര്‍ മാ​​ര്‍​ക്ക​​റ്റു​​ക​​ളി​​ല്‍ 10ന് ​​തു​​ട​​ങ്ങി 14ന് ​​അ​​വ​​സാ​​നി​​ക്കും.

ഓ​​ണ​​ക്കി​​റ്റ് ഒ​​ന്‍​പ​​തു​​മു​​ത​​ല്‍

കോ​​ട്ട​​യം: മ​​ഞ്ഞ കാ​​ര്‍​ഡു​​ട​​മ​​ക​​ള്‍​ക്കും ക്ഷേ​​മ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ എ​​ന്‍​പി​​ഐ കാ​​ര്‍​ഡു​​ട​​മ​​ക​​ള്‍​ക്കും സൗ​​ജ​​ന്യ ഓ​​ണ​​ക്കി​​റ്റു​​ക​​ള്‍ റേ​​ഷ​​ന്‍ ക​​ട​​ക​​ളി​​ലൂ​​ടെ ഒ​​ന്‍​പ​​തു​​മു​​ത​​ല്‍ വി​​ത​​ര​​ണം ചെ​​യ്യും. ചെ​​റു​​പ​​യ​​ര്‍ പ​​രി​​പ്പ്, സേ​​മി​​യ പാ​​യ​​സം മി​​ക്‌​​സ്, മി​​ല്‍​മ നെ​​യ്യ്, ക​​ശു​​വ​​ണ്ടി​​പ്പ​​രി​​പ്പ്, വെ​​ളി​​ച്ചെ​​ണ്ണ, സാ​​മ്പാ​​ര്‍ പൊ​​ടി, മു​​ള​​ക് പൊ​​ടി, മ​​ഞ്ഞ​​ള്‍​പ്പൊ​​ടി, മ​​ല്ലി​​പ്പൊ​​ടി, തേ​​യി​​ല, ചെ​​റു​​പ​​യ​​ര്‍, തു​​വ​​ര​​പ്പ​​രി​​പ്പ്, പൊ​​ടി​​യു​​പ്പ് എ​​ന്നി​​വ തു​​ണി​​സ​​ഞ്ചി​​യി​​ല്‍ ല​​ഭ്യ​​മാ​​ക്കും. ക്ഷേ​​മ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ നാ​​ലു പേ​​ര്‍​ക്ക് ഒ​​രു കി​​റ്റ് എ​​ന്ന രീ​​തി​​യി​​ലാ​​ണ് വി​​ത​​ര​​ണം. ക്ഷേ​​മ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ 10 മു​​ത​​ല്‍ കി​​റ്റു​​ക​​ള്‍ നേ​​രി​​ട്ട് എ​​ത്തി​​ക്കും.

നീ​​ല, വെ​​ള്ള കാ​​ര്‍​ഡു​​ട​​മ​​ക​​ള്‍​ക്കും 10 കി​​ലോ അ​​രി 10.90 രൂ​​പ നി​​ര​​ക്കി​​ല്‍ വി​​ത​​ര​​ണം ചെ​​യ്യും. സെ​​പ്റ്റം​​ബ​​റി​​ലെ റേ​​ഷ​​നോ​​ടൊ​​പ്പ​​മാ​​ണ് മു​​ന്‍​ഗ​​ണ​​നേ​​ത​​ര വി​​ഭാ​​ഗ​​ക്കാ​​ര്‍​ക്ക് സ്‌​​പെ​​ഷ​​ല്‍ അ​​രി ല​​ഭ്യ​​മാ​​കു​​ന്ന​​ത്.