ഡോ. ​സി.​ജെ. വ​ർ​ഗീ​സി​ന് യാ​ത്രാ​മൊ​ഴി
Wednesday, September 4, 2024 11:56 PM IST
കൊ​​​​ച്ചി: ഗ്രാ​​​​മീ​​​​ണ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ആ​​​​രോ​​​​ഗ്യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളി​​​​ൽ സ​​​​വി​​​​ശേ​​​​ഷ​​​​ശ്ര​​​​ദ്ധ പ​​​​തി​​​​പ്പി​​​​ച്ച ഡോ. ​​​​സി.​​​​ജെ. വ​​​​ർ​​​​ഗീ​​​​സി​​​​ന് (79) യാ​​​​ത്രാ​​​​മൊ​​​​ഴി. പ്ര​​​​മു​​​​ഖ ഇ​​​​എ​​​​ൻ​​​​ടി ശ​​​​സ്ത്ര​​​​ക്രി​​​​യാ വി​​​​ദ​​​​ഗ്ധ​​​​ൻ എ​​​​ന്ന​​​നി​​​​ല​​​​യി​​​​ൽ മൂ​​​​ന്നു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ലേ​​​​റെ വി​​​​വി​​​​ധ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ൽ സേ​​​​വ​​​​ന​​​​മ​​​​നു​​​ഷ്‌​​​ഠി​​​​ച്ച​​​​തി​​​​നൊ​​​​പ്പം, ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ചി​​​​കി​​​​ത്സാ​​​സൗ​​​​ക​​​​ര്യ​​​​വും ആ​​​​രോ​​​​ഗ്യ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​മെ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ലും അ​​​​ദ്ദേ​​​​ഹം പ്ര​​​​ത്യേ​​​​കം ശ്ര​​​​ദ്ധി​​​​ച്ചു.

പാ​​​​ലാ ചെ​​​​ന്പ​​​​ക​​​​ശേ​​​​രി പ​​​​രേ​​​​ത​​​​നാ​​​​യ ഡോ. ​​​സി.​​​​വി. ജോ​​​​സ​​​​ഫ് വൈ​​​​ദ്യ​​​​ന്‍റെ​​​​യും മ​​​​റി​​​​യാ​​​​മ്മ ജോ​​​​സ​​​​ഫി​​​​ന്‍റെ​​​​യും മ​​​​ക​​​​നാ​​​​യ ഡോ. ​​​​സി.​​​​ജെ. വ​​​​ർ​​​​ഗീ​​​​സ് 1945ലാ​​​​ണ് ജ​​​​നി​​​​ച്ച​​​​ത്. ആ​​​​ല​​​​പ്പു​​​​ഴ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ​​​നി​​​​ന്ന് ഒ​​​​ന്നാം റാ​​​​ങ്കോ​​​​ടെ എം​​​​ബി​​​​ബി​​​​എ​​​​സ് പാ​​​​സാ​​​​യ അ​​​​ദ്ദേ​​​​ഹം, കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ​​​നി​​​​ന്ന് ഇ​​​​എ​​​​ൻ​​​​ടി​​​​യി​​​​ൽ സ്വ​​​​ർ​​​​ണ​​​​മെ​​​​ഡ​​​​ലോ​​​​ടെ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദം നേ​​​​ടി.


മാ​​​​ന​​​​ന്ത​​​​വാ​​​​ടി സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് ആ​​​​ശു​​​​പ​​​​ത്രി​​​​യു​​​​ടെ തു​​​​ട​​​​ക്ക​​​​ക്കാ​​​​രി​​​​ൽ ഒ​​​​രാ​​​​ളാ​​​​ണ്. ഇ​​​​എ​​​​ൻ​​​​ടി ചി​​​​കി​​​​ത്സ​​​​യി​​​​ൽ വി​​​​ദ​​​​ഗ്ധ​​​​നാ​​​​യ ഡോ. ​​​​സി.​​​​ജെ. വ​​​​ർ​​​​ഗീ​​​​സ് ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലെ​​​​യും മ​​​​ല​​​​യോ​​​​ര​​​​ങ്ങ​​​​ളി​​​​ലെ​​​​യും അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ട്ട ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ചി​​​​കി​​​​ത്സാ​​​​സൗ​​​​ക​​​​ര്യം എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ ന​​​​ട​​​​ത്തി. വീ​​​​ടു​​​​ക​​​​ളി​​​​ൽ ഇ​​​​എ​​​​ൻ​​​​ടി ചി​​​​കി​​​​ത്സ എ​​​​ത്തി​​​​ച്ച​​​​തും വി​​​​വി​​​​ധ ഔ​​​​ട്ട്‌​​​​റീ​​​​ച്ച് പ്രോ​​​​ഗ്രാ​​​​മു​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​തും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സാ​​​​മൂ​​​​ഹ്യ​​​​പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യ്ക്ക് അ​​​​ടി​​​​വ​​​​ര​​​​യി​​​​ട്ടു. കോ​​​​ട്ട​​​​യം ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ​​​നി​​​​ന്ന് ഡി​​​​എം​​​​ഒ ആ​​​​യാ​​​​ണു ഡോ. ​​​​സി.​​​​ജെ. വ​​​​ർ​​​​ഗീ​​​​സ് വി​​​​ര​​​​മി​​​​ച്ച​​​​ത്.