ര​ക്ഷ​യു​ടെ ക​വാ​ട​മാ​ണ് പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യം: മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി
Wednesday, September 4, 2024 11:56 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ര​ക്ഷ​യു​ടെ ക​വാ​ട​മാ​ണ് പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​മെ​ന്ന് സീ​റോ മ​ല​ബാ​ർ മു​ൻ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. സീ​റോ മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഴ​യ​പ​ള്ളി​യി​ൽ എ​ട്ടു​നോ​ന്പ് തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി. പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​ത്തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി​ട്ടു​ള്ള എ​ട്ടു​നോ​ന്പാ​ച​ര​ണം ന​മ്മെ​യും ര​ക്ഷ​യു​ടെ അ​നു​ഭ​വ​ത്തി​ലേ​ക്ക് ആ​ന​യി​ക്കും. കു​ടും​ബ​ത്തി​ൽ ഒ​ന്നു​ചേ​ർ​ന്ന് നി​ന്നു​കൊ​ണ്ട് മ​ക്ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണം.


ന​ന്മ​യ്ക്കു​വേ​ണ്ടി നി​ല​കൊ​ണ്ട് സം​സാ​രി​ക്കു​ന്പോ​ൾ ന​ന്മ​യു​ടെ വാ​ക്കു​ക​ൾ ന​മ്മി​ൽ നി​ന്ന് വ​രു​മെ​ന്നും മ​റ്റു​ള്ള​വ​രു​ടെ ന​ന്മ കാ​ണാ​ൻ പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ൻ ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ലും ഏ​ഴി​ന് വൈ​കു​ന്നേ​രം 4.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ർ ജോ​സ് പു​ളി​ക്ക​ലും എ​ട്ടി​ന് വൈ​കു​ന്നേ​രം 4.30ന് ​സീ​റോ മ​ല​ബാ​ർ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ലും വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും.