വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലായിരുന്ന യു​വ​തി മ​രി​ച്ചു
Thursday, September 5, 2024 2:51 AM IST
എ​രു​മ​പ്പെ​ട്ടി: വെ​ള്ള​റ​ക്കാ​ട് മ​ന​പ്പ​യി​ൽ സ്കൂ​ട്ട​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി മ​രി​ച്ചു. വെ​ള്ള​റ​ക്കാ​ട് വെ​ള്ള​ത്തേ​രി അ​മ്പ​ല​ത്ത് വീ​ട്ടി​ൽ അ​ബ്ദു​ൽ സ​ലാ​മി​ന്റെ ഭാ​ര്യ ഷം​സി​യ (47)യാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഭ​ർ​ത്താ​വി​നൊ​പ്പം സ്കൂ​ട്ട​റി​നു പി​റ​കി​ലി​രു​ന്ന് സ​ഞ്ച​രി​ക്ക​വെ മ​ന​പ്പ​ടി സെ​ന്‍റ​റി​ൽ വ​ച്ച് തി​രി​ക്കു​ന്ന​തി​നി​ട​യി​ൽ മ​റ്റൊ​രു യു​വ​തി ഓ​ടി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ഇ​വ​രു​ടെ സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.


ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷം​സി​യ​യെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്ന ഇ​വ​രെ ക​ഴി​ഞ്ഞ​ദി​വ​സം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ മ​ര​ിച്ചു. മ​ക്ക​ൾ: സു​മ​യ്യ, ഷൈ​മ, ഷ​ഫ്ന.