കെ​പി​പി​എ​ല്ലി​ലെ മ​ലി​ന​ജ​ലം: പ്ര​തി​പ​ക്ഷം ഉ​പ​വാ​സ​സ​മ​ര​ത്തി​ന്
Thursday, September 5, 2024 7:11 AM IST
വെ​ള്ളൂ​ർ: കെ​പി​പി​എ​ല്ലി​ൽ​നി​ന്നു മൂ​വാ​റ്റു​പു​ഴ ആ​റ്റി​ലേ​ക്ക് പു​റ​ന്ത​ള്ളു​ന്ന മ​ലി​ന​ജ​ലം ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ലാ​ഴ്ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ഉ​പ​വാ​സ സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്നു.

വെ​ള്ളൂ​രി​നു പു​റ​മെ ത​ല​യോ​ല​പ്പ​റ​മ്പ്, ചെ​മ്പ്, മ​റ​വ​ൻ​തു​രു​ത്ത്, ഉ​ദ​യ​നാ​പു​രം, ത​ല​യാ​ഴം, ടി​വി​പു​രം, വൈ​ക്കം ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ​യാ​ണ് ജ​ല​മ​ലി​നീ​ക​ര​ണം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​ത്. മൂവാ​റ്റു​പു​ഴ​യാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഒ​ഴു​കു​ന്ന ക​രി​യാ​റി​ലും മൂ​വാ​റ്റു​പു​ഴ​യാ​ർ സം​ഗ​മി​ക്കു​ന്ന വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലെ ജ​ല​ത്തി​ലും കെ​പി​പി​എ​ല്ലി​ലെ രാ​സ​മാ​ലി​ന്യ​ങ്ങ​ൾ ക​ല​രു​ക​യാ​ണ്.

സം​സ്ഥാ​ന​ത്തും ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​ട​തു​പ​ക്ഷം ഭ​ര​ണം കൈ​യാ​ളു​മ്പോ​ഴാ​ണ് സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള ക​മ്പ​നി​യി​ൽ​നി​ന്നു മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കാ​തെ പു​ഴ​യി​ലേ​ക്കൊ​ഴു​ക്കു​ന്ന​തെ​ന്ന് വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.

ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി, വെ​ള്ളൂ​ർ-​വെ​ളി​യ​ന്നൂ​ർ കു​ടി​വെ​ള്ള പ​ദ്ധ​തി എ​ന്നി​വ​യ​ട​ക്കം ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ൾ മൂ​വാ​റ്റു​പു​ഴ ആ​റി​നെ ആ​ശ്ര​യി​ച്ചാ​ണ് ശു​ദ്ധ​ജ​ല വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് ഉ​യ​രു​ന്ന​ത് കു​ടി​വെ​ള്ളം മു​ട്ടി​ക്കാ​നി​ട​യാ​ക്കും. കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കു മ​ലി​ന​ജ​ലം ക​ല​രു​ന്ന​ത് കൃ​ഷി​ക​ളെ​യും വി​ഷ​മ​യ​മാ​ക്കും. മൂ​വാ​റ്റു​പു​ഴ, ക​രി​യാ​ർ, വേ​മ്പ​നാ​ട്ടു​കാ​യ​ൽ തു​ട​ങ്ങി​യ ജ​ലാ​ശ​യ​ങ്ങ​ളി​ലെ മ​ത്സ്യ​സ​മ്പ​ത്തി​ന്‍റെ നാ​ശ​ത്തി​നും മ​ലി​നീ​ക​ര​ണം ഇ​ട​യാ​ക്കും.


കേ​ര​ള​ത്തി​ലെ ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ശു​ദ്ധ​ജ​ല സ്ത്രോ​ത​സാ​യ മൂ​വാ​റ്റു​പു​ഴ​യാ​റി​നെ മ​ലി​ന​മാ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ​നി​ന്നു ക​മ്പ​നി പി​ൻ​വാ​ങ്ങ​ണ​മെ​ന്നും അ​തി​നു വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ക​മ്പ​നി​ക്ക് നി​ർ​ദേ​ശം ന​ൽ​കി ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടാ​ണ് വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ൽ ഏ​ക​ദി​ന ഉ​പ​വാ​സം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് കു​ര്യാ​ക്കോ​സ് തോ​ട്ട​ത്തി​ൽ, പി.​പി. ബേ​ബി, നി​യാ​സ് കൊ​ടി​യ​നേ​ഴ​ത്ത്, ശാ​ലി​നി മോ​ഹ​ൻ, സു​മാ തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.