പ്ര​ഫ. സാ​ബു തോ​മ​സി​ന് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Wednesday, September 4, 2024 7:17 AM IST
കോ​ട്ട​യം: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ജൊ​ഹാ​ന​സ്ബ​ര്‍ഗ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വൈ​സ്ചാ​ന്‍സ​ലേ​ഴ്സ് ഗ്ലോ​ബ​ല്‍ എ​ക്സ​ല​ന്‍സ് പു​ര​സ്കാ​രം എം​ജി യൂ​ണി​വേ​ഴ്സി​റ്റി മു​ന്‍ വൈ​സ് ചാ​ന്‍സ​ല​ര്‍ പ്ര​ഫ. സാ​ബു തോ​മ​സി​ന് സ​മ്മാ​നി​ച്ചു.

ജൊ​ഹാ​ന​സ്ബ​ര്‍ഗ് സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വൈ​സ് ചാ​ന്‍സ​ല​ര്‍ ലെ​ത​ഹോ​ക്വ എം​പെ​ഡി​യാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്. പോ​ളി​മെ​ര്‍ സ​യ​ന്‍സ്, നാ​നോ​സ​യ​ന്‍സ് മേ​ഖ​ല​ക​ള്‍ക്കു ന​ല്‍കി​യ സം​ഭാ​വ​ന​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് പ്ര​ഫ. സാ​ബു തോ​മ​സി​നെ പു​ര​സ്കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്.


ജൊ​ഹാ​ന​സ്ബ​ര്‍ഗ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഡി​സ്റ്റി​ൻഗ്യു​ഷ്ഡ് പ്ര​ഫ​സ​റാ​യ അ​ദ്ദേ​ഹം ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​ല​വി​ല്‍ എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ആ​ൻ​ഡ് ഇ​ന്‍റ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ര്‍ ഫോ​ര്‍ നാ​നോ സ​യ​ന്‍സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി​യു​ടെ ഡ​യ​റ​ക്ട​റാ​ണ്.