മേ​ഖ​ലാ പ​രി​ശീ​ല​ന ക​ള​രി ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ൽ
Thursday, September 5, 2024 5:56 AM IST
കൊ​ല്ലം: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഐ​ഇ​ഡി​സി ജി​ല്ലാ മേ​ഖ​ലാ പ​രി​ശീ​ല​ന​ക്ക​ള​രി ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം. ​നൗ​ഷാ​ദ്എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. സി​ന്ധ്യ കാ​തറീ​ൻ മൈ​ക്കി​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ​ർ ഡോ. ​അ​ഭി​ലാ​ഷ് ഗ്രി​ഗ​റി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല​യി​ലെ സം​രം​ഭ​ക മേ​ഖ​ല​ക​ളി​ൽ വി​ക​സ​നം സാ​ധ്യ​മാ​ക്കു​ക​യാ​ണ് പ​രി​ശീ​ല​ന​ത്തി​ന്‍റെ ല​ക്ഷ്യം.


വി​വി​ധ കോ​ള​ജു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു. കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജു മാ​ത്യു, സി​സ്റ്റ​ർ ജൂ​ലി​യ​റ്റ്, നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​സ്മി​താ ജോ​ർ​ജ്, സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​ൻ ഹെ​ഡ് ബെ​ർ​ജി​ൻ എ​സ്. റ​ഷ​ൽ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.