റി​വൈ​വ് ആ​ന്‍​ഡ് ത്രൈ​വ് ഫി​റ്റ്‌​ന​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഒ​ക്ടോ​ബ​ര്‍ ആ​റി​ന്
Wednesday, September 4, 2024 2:08 AM IST
കോ​ട്ട​യം: ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ കേ​ര​ള സ്റ്റേ​റ്റ് ബ്രാ​ഞ്ചി​ന്‍റെ ഹെ​ല്‍​ത്ത് സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് വെ​ല്‍​ന​സ് ക​മ്മി​റ്റി​യും കേ​ര​ള ഡോ​ക്ടേ​ഴ്‌​സ് ഫി​റ്റ്‌​ന​സ് ക്ല​ബും ചേ​ര്‍​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന റി​വൈ​വ് ആ​ന്‍​ഡ് ത്രൈ​വ് ഫി​റ്റ്‌​ന​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഒ​ക്ടോ​ബ​ര്‍ ആ​റി​ന് ന​ട​ക്കും.

കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ലും​മി​നി ഹാ​ളി​ല്‍ രാ​വി​ലെ ഒ​ന്‍​പ​തി​നു ആ​രം​ഭി​ക്കു​ന്ന കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ഫി​റ്റ്‌​ന​സ് ആ​സ്പ​ദ​മാ​ക്കി ഡോ. ​പി.​കെ. ശ​ശി​ധ​ര​ന്‍, ഡോ. ​ശ​ങ്ക​ര്‍ റാം, ​ഡോ. ബി​ബി​ന്‍ പി. ​മാ​ത്യു, ഡോ. ​ജോ​ണി ജോ​സ​ഫ്, ഡോ. ​ദീ​പ​ക് ഡേ​വി​ഡ്‌​സ​ണ്‍, ഡോ. ​രൂ​പേ​ഷ് സു​രേ​ഷ്, ഡോ. ​ജേ​ക്ക​ബ് ജോ​ര്‍​ജ്, ഡോ. ​ടോ​ണി തോ​മ​സ്, ഡോ. ​ആ​ര​തി പ​ത്വ സ​ന്‍​വാ​ര്‍, ഡോ. ​സ​പ്‌​നാ ഇ​റാ​ട്ട് ശ്രീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ക്കും.


കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍​ക്കാ​യി ഫി​റ്റ്‌​ന​സ് കോ​ണ്‍​ഫ​റ​ന്‍​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഐ​എം​എ കേ​ര​ള ഹെ​ല്‍​ത്ത് സ്‌​പോ​ര്‍​ട്‌​സ് ആ​ന്‍​ഡ് വെ​ല്‍​ന​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ. ​ബി​ബി​ന്‍ പി. ​മാ​ത്യു പ​റ​ഞ്ഞു. കോ​ണ്‍​ഫ​റ​ന്‍​സി​ലേ​ക്ക് പ്ര​തി​നി​ധി​ക​ള്‍​ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. ഫോ​ൺ: 9567117902, 9447004394, 9447279634