മാ​ന്നാ​ർ മ​ഹാ​ത്മാ​ഗാ​ന്ധി ജ​ലോ​ത്സ​വം 19ന്
Thursday, September 5, 2024 3:11 AM IST
പ​ത്ത​നം​തി​ട്ട: അ​ന്പ​ത്തെ​ട്ടാ​മ​ത് മാ​ന്നാ​ർ മ​ഹാ​ത്മാ​ഗാ​ന്ധി ജ​ലോ​ൽ​സ​വം 19ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പ​മ്പാ​ന​ദി​യി​ലെ കൂ​ര്യ​ത്ത് കട​വി​ലു​ള്ള മാ​ന്നാ​ർ മ​ഹാ​ത്മാ വാ​ട്ട​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ജ​ല​മേ​ള​യോ​ടെ അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​ൻ. ഷൈ​ലാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നി​ര​ണം, വീ​യ​പു​രം, മേ​ൽ​പാ​ടം, ക​ട​വി​ൽ, എ​ന്നീ ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 12 ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളും മ​ണ​ലി, പു​ന്ന​ത്ര വെ​ങ്ങാ​ഴി, ന​വ​ജ്യാ​തി, പ​ട്ടേ​രി പു​ര​യ്ക്ക​ൽ, ഷോ​ട്ട്, അ​മ്പ​ല​ക്ക​ട​വ​ൻ എ​ന്നീ വെ​പ്പ് വ​ള്ള​ങ്ങ​ളും മ​റ്റ് ചെ​റു വ​ള്ള​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 40ൽപ​രം ക​ളി​വ​ള്ള​ങ്ങ​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കും.


കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​താ​ക ഉ​യ​ർ​ത്തും. ജ​ല​ഘോ​ഷ​യാ​ത്ര മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ. പി.​ജെ. കു​ര്യ​ൻ, മാ​ത്യു ടി.​തോ​മ​സ് എം​എ​ൽ​എ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും .

ക​ളി വ​ള്ള​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​റു മു​ത​ൽ ജ​ലോ​ൽ​സ​വ സ​മി​തി ഓ​ഫീ​സി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​ൻ. ഷൈ​ലാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​കെ. ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.