സ​ഹാ​യ വി​ത​ര​ണ​വും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍മാ​ര്‍ക്ക് യു​ണി​ഫോം വി​ത​ര​ണ​വും
Wednesday, September 4, 2024 7:28 AM IST
ഞീ​ഴൂ​ര്‍: ഒ​രു​മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ഹാ​യ വി​ത​ര​ണ​വും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍മാ​ര്‍ക്കു​ള്ള യൂ​ണി​ഫോം വി​ത​ര​ണ​വും ന​ട​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ന്‍കാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​സ് പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ന്‍ജി​ഒ കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍റെ 50 ശ​ത​മാ​നം സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യു​ള്ള വാ​ട്ട​ര്‍ ഫ്യൂ​രി​ഫ​യ​റു​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു. ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ല ദി​ലീ​പ് വി​ത​ര​ണം നി​ര്‍വ​ഹി​ച്ചു.


പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം പ​ഞ്ചാ​യ​ത്തം​ഗം ശ​ര​ത് ശ​ശി​യും ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണ​വും ന​ട​ന്നു. യോ​ഗ​ത്തി​ല്‍ സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം ചെ​യ്തു.
പ​ഞ്ചാ​യ​ത്തം​ഗം ബോ​ബ​ന്‍ മ​ഞ്ഞ​ളാ​മ​ല, ഒ​രു​മ പ്ര​വ​ര്‍ത്ത​ക​രാ​യ ജോ​യി മൈ​ലം​വേ​ലി​ല്‍, ഷാ​ജി അ​ഖി​ല്‍നി​വാ​സ്, സി​ഞ്ച ഷാ​ജി, ശ്രു​തി സ​ന്തോ​ഷ്, വി.​വി.​അ​ഞ്ച​ലി, ന​വ്യ ഷി​ബു, എ.​കെ. ര​വി, ജോ​മോ​ന്‍ തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.