ത​ക​ർ​ച്ച​യി​ലാ​യ റോ​ഡു​ക​ളും പാ​ല​ങ്ങ​ളും പു​ന​ർ​നി​ർ​മി​ക്കും
Wednesday, September 4, 2024 11:56 PM IST
എ​രു​മേ​ലി: പ​ഞ്ചാ​യ​ത്തി​ലെ ത​ക​ർ​ന്ന റോ​ഡു​ക​ളും പാ​ല​ങ്ങ​ളും പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം വി.​ഐ. അ​ജി അ​റി​യി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​ർ​ഡ് അം​ഗം ജെ​സ്‌​ന ന​ജീ​ബ് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്ന് ആ​മ​ക്കു​ന്ന് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് 80 ല​ക്ഷം രൂ​പ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യു​ടെ ഫ​ണ്ടി​ൽനി​ന്ന് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

എ​രു​മേ​ലി ഇ​ള​പ്പു​ങ്ക​ൽ റോ​ട്ട​റി ക്ല​ബ് വെ​യ്റ്റിം​ഗ് ഷെ​ഡി​നു സ​മീ​പ​ത്തെ പാ​ലം പു​ന​ർ നി​ർ​മി​ക്കാ​നും ഒ​ഴ​ക്ക​നാ​ട്, ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഉ​ൾ​പ്പ​ടെ പ​ഞ്ചാ​യ​ത്തി​ലെ ത​ക​ർ​ന്ന വി​വി​ധ റോ​ഡു​ക​ൾ പു​ന​ർ നി​ർ​മി​ക്കാ​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്.


മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച് പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ക​ഴി​ഞ്ഞ ദി​വ​സം മു​ണ്ട​ക്ക​യ​ത്ത് നാ​യ​നാ​ർ ഭ​വ​നി​ൽ ചേ​ർ​ന്ന ഇ​ട​തു​മു​ന്ന​ണി നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു.

പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ളു​ടെ വി​ശ​ക​ല​ന​വും യോ​ഗ​ത്തി​ൽ ന​ട​ത്തി. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ, സി​പി​എം കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​രാ​ജേ​ഷ്, സി​പി​എം നേ​താ​ക്ക​ളാ​യ കെ.​സി. ജോ​ർ​ജ്കു​ട്ടി, ത​ങ്ക​മ്മ ജോ​ർ​ജ്കു​ട്ടി, ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ, വി.​ഐ. അ​ജി, എം.​വി. ഗി​രീ​ഷ്, കേ​ര​ള കോ​ൺ​ഗ്ര​സ്‌ - എം ​നേ​താ​വ് ബി​നോ ചാ​ല​ക്കു​ഴി എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.