വെ​ളി​ച്ച​മി​ല്ല, സു​ര​ക്ഷ​യി​ല്ല, ടാ​റിം​ഗ് പൊ​ളി​ഞ്ഞു... കെ​ണി​യാ​യി ജ​ന​റ​ല്‍ ആ​ശു​പ​ത്രി റോ​ഡ്
Thursday, September 5, 2024 7:11 AM IST
ച​ങ്ങ​നാ​ശേ​രി: വ​ഴി​വി​ള​ക്കു​ക​ള്‍ ക​ണ്ണ​ട​ച്ചി​ട്ട് കാ​ല​ങ്ങ​ള്‍. ടാ​റിം​ഗ് പൊ​ളി​ഞ്ഞ് ചെ​ളി​ക്കു​ളം. തി​രി​ഞ്ഞു​നോ​ക്കാ​തെ അ​ധി​കാ​രി​ക​ള്‍. ച​ങ്ങ​നാ​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി റോ​ഡ് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് കെ​ണി​യാ​യി.

ഇ​രു​ന്നൂ​റു മീ​റ്റ​റോ​ളം ദൂ​ര​മു​ള്ള ഈ ​റോ​ഡി​ല്‍ അ​ര​ഡ​സ​നി​ലേ​റെ വ​ഴി​വി​ള​ക്കു​ക​ളു​ണ്ട്. ഒ​രെ​ണ്ണം​പോ​ലും തെ​ളി​യു​ന്നി​ല്ല. കെ​എ​സ്ആ​ര്‍ടി​സി സ്റ്റാ​ന്‍ഡി​നോ​ടു ചേ​ര്‍ന്നു​ള്ള ഹൈ​മാ​സ്റ്റ് വി​ള​ക്കി​ന്‍റെ​യും ആ​ശു​പ​ത്രി വ​ള​പ്പി​ലെ വി​ള​ക്കി​ന്‍റെ പ്ര​കാ​ശ​വും റോ​ഡ​രി​കി​ലെ ക​ട​ക​ളി​ല്‍നി​ന്നു​ള്ള വെ​ളി​ച്ച​വും മാ​ത്ര​മാ​ണ് ഈ ​റോ​ഡി​ലു​ള്ള​ത്.

ക​ട​ക​ള​ട​ച്ചാ​ല്‍ പി​ന്നെ ഈ ​റോ​ഡി​ല്‍ കൂ​രി​രു​ട്ടാ​ണ്. ഇ​രു​ളി​ന്‍റെ മ​റ​വി​ല്‍ ഈ ​റോ​ഡ് ക്രി​മി​ന​ല്‍, മോ​ഷ​ണ സം​ഘ​ങ്ങ​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​ണ്.

പ​ത്തു​ദി​വ​സം മു​മ്പ് രാ​ത്രി ഈ ​റോ​ഡി​ല്‍ വ​ച്ച് ഗു​ണ്ടാ​സം​ഘ​ങ്ങ​ള്‍ ഏ​റ്റു​മു​ട്ടി​യ​തും ഒ​രാ​ളെ വെ​ട്ടി​പ്പ​രി​ക്കേ​ല്പി​ക്കു​ക​യും ചെ​യ്ത​ത് ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തെ ഞെ​ട്ടി​ച്ചി​രു​ന്നു. ഈ ​അ​ക്ര​മ​ത്തി​നു ദൃ​ക്‌​സാ​ക്ഷി​ക​ളാ​യ​വ​രു​ടെ ഭീ​തി ഇ​പ്പോ​ഴും വി​ട്ടു​മാ​റി​യി​ട്ടി​ല്ല. ഇ​തൊ​ക്കെ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ടു​ത്തി​യി​ട്ടും ഈ ​റോ​ഡി​ല്‍ വ​ഴി​വി​ള​ക്കും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ര്‍പ്പെ​ടു​ത്താ​ന്‍ വി​മു​ഖ​ത കാ​ട്ടു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.


അ​ത്യാ​സ​ന്ന​രോ​ഗി​ക​ളേ​യും ഗ​ര്‍ഭി​ണി​ക​ളേ​യും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന ഈ ​റോ​ഡി​ന്‍റെ അ​വ​സ്ഥ ക​ണ്ടാ​ല്‍ മൂ​ക്ക​ത്തു വി​ര​ൽ​വ​ച്ച് നോ​ക്കി നി​ല്‍ക്കാ​നേ ക​ഴി​യൂ. റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ വ​ക​കൊ​ള്ളി​ച്ചി​രി​ക്കു​ന്ന തു​ക വി​നി​യോ​ഗി​ച്ച് നി​ര്‍മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് വി​വി​ധ രാ​ഷ്‌​ട്രീ​യ സം​ഘ​ട​ന​ക​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.