ഈ​ര​യി​ല്‍ക​ട​വ് ബൈ​പാ​സ്-​മു​പ്പാ​യി​പാ​ടം-​എം​സി റോ​ഡ് വ​ഴി​യി​ൽ ദു​ര്‍ഗ​ന്ധം, മാ​ലി​ന്യ​പ്പുക...
Thursday, September 5, 2024 6:56 AM IST
കോ​ട്ട​യം: റോ​ഡി​ലെ കു​ഴി​യി​ല്‍ മാ​ലി​ന്യം ത​ള്ളു​ക​യും സ​മീ​പ​ത്തി​ട്ട് ക​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ മൂ​പ്പാ​യി​പ്പാ​ടം നി​വാ​സി​ക​ള്‍ ദു​രി​ത​ത്തി​ല്‍. ഈ​ര​യി​ല്‍ക​ട​വ് ബൈ​പാ​സി​ല്‍നി​ന്നു മൂ​പ്പാ​യി​പാ​ടം വ​ഴി എം​സി റോ​ഡി​ലേ​ക്കു​ള്ള വ​ഴി​യി​ലാ​ണു മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളി​യി​രി​ക്കു​ന്ന​ത്. ത​ക​ര്‍ന്നു​കി​ട​ക്കു​ന്ന ഈ ​റോ​ഡി​ല്‍ നി​റ​യെ കു​ഴി​ക​ളാ​ണ്. മ​ഴ പെ​യ്ത​തോ​ടെ കു​ഴി​ക​ള്‍ നി​റ​യെ വെ​ള്ള​വും. വെ​ള്ളം നി​റ​ഞ്ഞ ഈ ​കു​ഴി​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം മാ​ലി​ന്യം ത​ള്ളി​യ​ത്.

എം​സി റോ​ഡി​ല്‍നി​ന്നും ഈ​ര​യി​ല്‍ ക​ട​വ് ബൈ​പാ​സി​ല്‍നി​ന്നും അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും എ​ളു​പ്പ​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പ്ര​വേ​ശി​ക്കു​ന്ന വ​ഴി​യാ​ണി​ത്. കൂ​ടാ​തെ മൂ​പ്പാ​യി​പ്പാ​ടം പ്ര​ദേ​ശ​ത്തെ ആ​ളു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന വ​ഴി​യു​മാ​ണ്. വെ​ള്ളം നി​റ​ഞ്ഞ കു​ഴി​യി​ല്‍കി​ട​ന്ന മാ​ലി​ന്യം ചീ​ഞ്ഞ​ളി​ഞ്ഞ​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​സ​ഹ​മാ​യി​രി​ക്കു​ക​യാ​ണ്.

ഇ​തി​നു പു​റ​മേ​യാ​ണ് റോ​ഡ​രി​കി​ലി​ട്ട് അ​ജ്ഞാ​ത​ര്‍ മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​ത്. പ്ലാ​സ്റ്റി​ക്, ട​യ​ര്‍, റ​ബ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് റോ​ഡ​രി​കി​ലെ പാ​ട​ത്തി​ട്ടു ക​ത്തി​ക്കു​ന്ന​ത്. മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട് സ​മീ​പ​വാ​സി​ക​ളെ​ത്തു​മ്പോ​ള്‍ ആ​ളു​ക​ള്‍ ഓ​ടി​മ​റ​യും. മു​ഴു​വ​ന്‍ ക​ത്താ​ത്ത മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ല്‍നി​ന്നും ഉ​യ​രു​ന്ന പു​ക പ്ര​ദേ​ശ​ത്തെ ജ​ന​ജീ​വി​ത​ത്തെ ദു​രി​ത​ത്തി​ലാ​ക്കി. ഫ്‌​ളാ​റ്റു​ക​ളി​ലും വീ​ടു​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ക്ക് ഇ​ത് വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ പ​ല​ര്‍ക്കും ശ്വാ​സം മു​ട്ട​ലും ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.


മാ​ലി​ന്യ​ത്തി​ല്‍നി​ന്നു തീ ​ആ​ളി​പ്പ​ട​ര്‍ന്നു പാ​ട​ത്തെ പു​ല്ലി​നു തീ​പി​ടി​ക്കു​ന്ന​തും പ​തി​വാ​ണ്. പ്ര​ദേ​ശ​ത്ത് സി​സി ടി​വി സ്ഥാ​പി​ച്ചു മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രെ​യും ക​ത്തി​ക്കു​ന്ന​വ​രെ​യും പി​ടി​കൂ​ട​ണ​മെ​ന്നും ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം റോ​ഡും പ​രി​സ​ര​വും ശു​ചി​യാ​ക്ക​ണ​മെ​ന്നും കൗ​ണ്‍സി​ല​ര്‍ ഷീ​ജ അ​നി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.