കാ​റി​ടി​ച്ച് അ​ധ്യാ​പി​ക​യ്ക്കു പ​രി​ക്ക്
Thursday, September 5, 2024 6:56 AM IST
കു​മ​ര​കം: കു​മ​ര​കം ജെ​ട്ടി​പാ​ല​ത്തി​നു സ​മീ​പം കാ​റി​ടി​ച്ച് കു​മ​ര​കം സ്വ​ദേ​ശി​നി​യാ​യ അ​ധ്യാ​പി​ക​യ്ക്ക് പ​രു​ക്കേ​റ്റു. കു​മ​ര​കം എ​സ്കെ​എം എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പി​ക​യാ​യ പി.​പി. ഗീ​ത​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. റോ​ഡ് അ​രി​കി​ലൂ​ടെ ന​ട​ന്ന​പോ​യ അ​ധ്യാ​പി​ക​യെ കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നു വ​ന്ന കൊ​ച്ചി സ്വ​ദേ​ശി​യു​ടെ ടാ​റ്റ ഇ​ല​ക്‌​ട്രി​ക് കാ​റാ​ണ് ഇ​ടി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​നാ​ണ് അ​പ​ക​ടം.


ത​ല​യ്ക്കു പ​രി​ക്കേ​റ്റ അ​ധ്യാ​പി​ക​യെ കു​മ​ര​കം എ​സ്എ​ച്ച്എം​സി​യി​ൽ എ​ത്തി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ കു​മ​ര​കം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.