വർണക്കൂടാരം പദ്ധതി ഉദ്ഘാടനം
Wednesday, September 4, 2024 2:08 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ന​ക്ക​ല്ല് ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ വ​ര്‍​ണ​ക്കൂ​ടാ​രം പ​ദ്ധ​തി​യി​ലൂ​ടെ ന​വീ​ക​രി​ച്ച മാ​തൃ​കാ പ്രീ​പ്രൈ​മ​റി സ്‌​കൂ​ളി​ന്‍റെ ഉദ്ഘാടനവും സ്മാ​ര്‍​ട്ട് ക്ലാ​സ് മു​റി​ക​ളു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നവും ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് നി​ർ​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗം വി.​എ​ന്‍. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​പി​സി കെ.​ജെ. പ്ര​സാ​ദ്, ജില്ലാ പ​ഞ്ചാ​യ​ത്തം​ഗം ജെ​സി ഷാ​ജ​ന്‍, പ്ര​ധാ​നാ​ധ്യാ​പി​ക ലി​ന്‍​സി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ലി​സ​ബ​ത്ത് അ​നീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഡാ​നി ജോ​സ്, പ​ഞ്ചാ​യ​ത്തം​ഗം ബി​ജു ച​ക്കാ​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.


പൊ​തു​വി​ദ്യാ​ഭ്യ​സ വ​കു​പ്പ് 12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വ​ര്‍​ണ​ക്കൂ​ടാ​രം പ​ദ്ധ​തി വ​ഴി വി​വി​ധ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത്. പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം രൂ​പ​യാ​ണ് സ്മാ​ര്‍​ട്ട് ക്ലാ​സ് മു​റി നി​ര്‍​മാ​ണ​ത്തി​ന് അ​നു​വ​ദി​ച്ച​ത്.