ബു​ള്ള​റ്റിടിച്ച് പരിക്ക്
Thursday, September 5, 2024 6:56 AM IST
കോ​ട്ട​യം: റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​യ പെ​ൺ​കു​ട്ടി​ക​ളെ ബു​ള്ള​റ്റി​ലെ​ത്തി​യ ആ​ൾ ഇ​ടി​ച്ചു വീ​ഴ്ത്തി. കു​മ​ര​കം റോ​ഡി​ൽ പു​ത്ത​ന​ങ്ങാ​ടി ഭാ​ഗ​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം എ​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കോ​ട്ട​യം ഭാ​ഗ​ത്തു നി​ന്നും കു​മ​ര​കം ഭാ​ഗ​ത്തേ​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന ബു​ള്ള​റ്റാ​ണ് ഇ​ടി​ച്ചു വീ​ഴ്ത്തി​യ​ത്.

ബു​ള്ള​റ്റ് അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. വാ​ഹ​ന​മോ​ടി​ച്ച വ്യ​ക്തി​ക്കും പ​രി​ക്കു​ണ്ട്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ളെ​യും വാ​ഹ​ന​മോ​ടി​ച്ച വ്യ​ക്തി​യെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ട്ട​യം വെ​സ്റ്റ് പൊ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.