വൈ​ക്കം-വെ​ച്ചൂ​ർ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്-എം
Wednesday, September 4, 2024 7:28 AM IST
വൈ​ക്കം: വൈ​ക്കം- വെ​ച്ചൂ​ർ റോ​ഡ് ത​ക​ർ​ന്നു​കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. റോ​ഡി​ന്‍റെ പ്ര​ാ ധാ​ന്യം ക​ണ​ക്കാ​ക്കി റോ​ഡി​ന്‍റെ വീ​തി 13 മീ​റ്റ​റാ​യി വ​ർ​ധി​പ്പി​ക്കാ​ൻ പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തു കു​റ്റി​യി​ട്ട​ത​ല്ലാ​തെ പി​ന്നീ​ട് തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. വ​ൻ​കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട റോ​ഡി​ൽ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ​ക്ക് വീ​ണു പ​രി​ക്കു​പ​റ്റു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ, കു​മ​ര​കം, കോ​ട്ട​യം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് നൂ​റു​ക​ണ​ക്കി​ന്ന് വാ​ഹ​ന​ങ്ങ​ളാ​ണ് ദി​നം​പ്ര​തി ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക​ട​ക്കം നി​ര​വ​ധി ആം​ബു​ല​ൻ​സു​ക​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്. ത​ക​ർ​ന്ന റോ​ഡി​ലൂ​ടെ രോ​ഗി​ക​ളെ സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ത​ല​യാ​ഴം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.


മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ. സോ​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ബി​ജു പ​റ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ജി ചി​ല്ല​ക്ക​ൽ, ഷാ​ജി എ​സ്ത​പ്പാ​ൻ, ബി​നീ​ഷ് തൈ​ത്ത​റ, ജോ​മോ​ൻ കൈ​ത​ക്കാ​ട്ട്, രാ​ജേ​ന്ദ്ര​ൻ നാ​ലു​പ​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.