ജോ​ർ​ജ് ചാ​ത്ത​മ്പ​ടം പു​ര​സ്കാ​രം അ​യി​ലം ഉ​ണ്ണി​കൃ​ഷ്ണ​ന്
Wednesday, September 4, 2024 11:11 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത കാ​ഥി​ക​നും അ​ധ്യാ​പ​ക​നും അ​ഭി​ഭാ​ഷ​ക​നും രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​നു​മാ​യി​രു​ന്ന അ​ഡ്വ: ജോ​ർ​ജ് ചാ​ത്ത​മ്പ​ട​ത്തി​ന്‍റെ പേ​രി​ലു​ള്ള മ​ല​യാ​ള ക​ലാ അ​ക്കാ​ദ​മി 2024 പു​ര​സ്കാ​രം അ​യി​ലം ഉ​ണ്ണി​കൃ​ഷ്ണ​ന്.

25,000 രൂ​പ​യും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30-ന് ​കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി മി​നി തീ​യേ​റ്റ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും. ലൈ​ബ്ര​റി പ്ര​സി​ഡ​ണ്ട് ഏ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ചീ​ഫ് വി​പ്പ് എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.


കാ​ഥി​ക​ൻ ക​വി​യൂ​ർ എം.​എ​ൻ. അ​വ​ത​രി​പ്പി​ക്കു​ന്ന "ര​മ​ണ​ൻ " എ​ന്ന ക​ഥാ​പ്ര​സം​ഗ​വു​മു​ണ്ടാ​യി​രി​ക്കും. പ​ഴ​യി​ടം മു​ര​ളി, ന​ടു​വ​ട്ടം സ​ത്യ​ശീ​ല​ൻ, വി.​ജി മി​നീ​ഷ് കു​മാ​ർ, വി​നോ​ദ് ച​മ്പ​ക്ക​ര, അ​ഞ്ച​ൽ ഗോ​പ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.