ചേ​ർ​പ്പു​ങ്ക​ൽ മേ​ഖ​ല​യി​ൽ ശു​ചി​മു​റി മാ​ലി​ന്യം ലോ​റി​ക​ളിൽ എ​ത്തി​ച്ചു ത​ള്ളു​ന്നു
Wednesday, September 4, 2024 2:08 AM IST
പാ​ലാ: ഏ​റ്റു​മാ​നൂ​ര്‍-​പൂ​ഞ്ഞാ​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ ചേ​ര്‍​പ്പു​ങ്ക​ല്‍ ഹൈ​വേ ജം​ഗ്ഷ​നു സ​മീ​പം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ ശു​ചി​മു​റി മാ​ലി​ന്യ​വും മ​റ്റു മാ​ലി​ന്യ​ക്കെ​ട്ടു​ക​ളും ത​ള്ളു​ന്ന​തു പ​തി​വാ​യി. ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ചു രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. റോ​ഡു​വ​ശ​ങ്ങ​ളി​ലെ റ​ബ​ർ​ത്തോ​ട്ട​ങ്ങ​ളി​ലും മാ​ലി​ന്യം ലോ​റി​ക​ളി​ല്‍ എ​ത്തി​ച്ചു ത​ള്ളു​ന്നു​ണ്ട്.

ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ല്‍ ഈ ​ഭാ​ഗ​ത്ത് റ​ബ​ര്‍​ത്തോ​ട്ട​ത്തി​ല്‍ മാ​ലി​ന്യം ത​ള്ളി സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ ക​ട​ന്നു​ക​ള​ഞ്ഞു. രൂ​ക്ഷ​മാ​യ ദു​ര്‍​ഗ​ന്ധ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കി​ണ​റു​ക​ളി​ലെ വെ​ള്ള​വും മ​ലി​ന​മാ​യി​ട്ടു​ണ്ട്. റോ​ഡ് വ​ശ​ങ്ങ​ളി​ല്‍ വ​ലി​യ ചാ​ക്കു​ക​ളി​ല്‍ കെ​ട്ടി​യാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഏ​റ്റു​മാ​നൂ​ര്‍-​പൂ​ഞ്ഞാ​ര്‍ സം​സ്ഥാ​ന​പാ​ത​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ലോ​റി​ക​ളി​ല്‍ എ​ത്തി​ച്ചും ചാ​ക്കി​ല്‍ കെ​ട്ടി​യും മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യ​തോ​ടെ പ​രി​സ​ര​വാ​സി​ക​ള്‍ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. റോ​ഡ് വ​ശ​ങ്ങ​ളും റ​ബ​ര്‍​ത്തോ​ട്ട​ങ്ങ​ളും കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന​തു മാ​ലി​ന്യം ത​ള്ളാ​ന്‍ സൗ​ക​ര്യ​മാ​കു​ന്നു​ണ്ട്. കി​ട​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.


വാ​ര്‍​ഡ് മെം​ബ​ര്‍ മി​നി ജ​റോം, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി രാ​ജീ​വ്, ചേ​ര്‍​പ്പു​ങ്ക​ല്‍ റെ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഔ​സേ​പ്പ​ച്ച​ന്‍ കു​ള​ങ്ങ​ര, ആ​ശാ വ​ര്‍​ക്ക​ര്‍ ബി​ന്‍​സി, നാ​ട്ടു​കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​രുന്നു. ഈ ​ഭാ​ഗ​ത്തെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച് മാ​ലി​ന്യം ത​ള്ളി​യ​വ​രെ ക​ണ്ടെ​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.