വി​ര​മി​ച്ച റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ന് യാ​ത്ര​ക്കാ​രു​ടെ സ്നേ​ഹാ​ദ​രം
Wednesday, September 4, 2024 7:17 AM IST
ഏ​റ്റു​മാ​നൂ​ർ: സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​ര​ന് സ്നേ​ഹാ​ദ​ര​വു​ക​ള​ർ​പ്പി​ച്ച് യാ​ത്ര​ക്കാ​ർ. ഏ​റ്റു​മാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഷെ​ലീ​ബ് കു​മാ​റി​നെ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് യാ​ത്ര​ക്കാ​രു​ടെ കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പു ന​ൽ​കി ആ​ദ​രി​ച്ച​ത്. സ്ഥി​രം യാ​ത്ര​ക്കാ​രി​ൽ ഏ​റ്റ​വും സീ​നി​യ​റാ​യ അ​നി​ൽ​കു​മാ​ർ ആ​ർ​പ്പൂ​ക്ക​ര, അ​ജി​കു​മാ​ർ ക​ട​പ്പൂ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഷെ​ലീ​ബ് കു​മാ​റി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ര​ജ​നി സു​നി​ൽ, ആ​തി​ര അ​നി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്നേ​ഹോ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.


യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ ഷെ​ലീ​ബ് കു​മാ​ർ മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കു മാ​തൃ​ക​യാ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ർ ഓ​ർ​മി​ച്ചു. യാ​ത്ര​ക്കാ​രോ​ട് സൗ​ഹൃ​ദം കാ​ത്തു​സൂ​ക്ഷി​ച്ച അ​ദ്ദേ​ഹ​ത്തി​ന് സ്റ്റേ​ഷ​നോ​ടും ജോ​ലി​യോ​ടു​മു​ണ്ടാ​യി​രു​ന്ന പ്ര​തി​ബ​ന്ധ​ത​യെ യാ​ത്ര​ക്കാ​ർ പ്ര​കീ​ർ​ത്തി​ച്ചു. അ​ജാ​സ് വ​ട​ക്കേ​ടം, ശ്രീ​ജി​ത് കു​മാ​ർ, യ​ദു​കൃ​ഷ്ണ, ഗോ​കു​ൽ, ലെ​നി​ൻ കൈ​ലാ​സ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ഷെ​ലീ​ബ് കു​മാ​ർ ആ​ശം​സ​ക​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞു.