ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന് മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി
Thursday, September 5, 2024 7:11 AM IST
കു​റു​പ്പ​ന്ത​റ: മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് 2024-25 വാ​ര്‍ഷി​ക പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ചി​ല്ലെ​ന്നു​ള്ള ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ഭ​ര​ണ​സ​മി​തി. വാ​ര്‍ഷി​ക പ​ദ്ധ​തി​ക്ക് ഫെ​ബ്രു​വ​രി 15ലെ ​ജി​ല്ലാ ആ​സൂ​ത്രി​ണ സ​മി​തി​യു​ടെ യോ​ഗ​ത്തി​ല്‍ അം​ഗീ​കാ​രം ല​ഭി​ച്ച​താ​ണ്.

2023-24 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ പൂ​ര്‍ത്തീ​ക​രി​ക്കാ​ത്ത പ​ദ്ധ​തി​ക​ള്‍ ഭേ​ദ​ഗ​തി ചെ​യ്തു സ​മ​ര്‍പ്പി​ച്ച 22,71,53,878 രൂ​പ​യു​ടെ അ​ട​ങ്ക​ല്‍ പ​ദ്ധ​തി​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​രം ഇ​ന്ന​ലെ ല​ഭി​ച്ച​താ​യും ഭ​ര​ണ​സ​മി​തി നേ​തൃ​ത്വം അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍ഷി​ക പ​ദ്ധ​തി യ​ഥാ​സ​മ​യ​ത്ത് സ​മ​ര്‍പ്പി​ച്ചു അം​ഗീ​കാ​രം വാ​ങ്ങി​യി​ല്ലെ​ന്ന ത​ര​ത്തി​ല്‍ വാ​ര്‍ത്ത​ക​ള്‍ യു​ഡി​ഫ് മാ​ഞ്ഞൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. യു​ഡി​എ​ഫി​ലെ ഒ​രം​ഗം ത​ന്നെ​യാ​ണ് വാ​ര്‍ഷി​ക പ​ദ്ധ​തി കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി​യു​ടെ അ​ധ്യ​ക്ഷ​നെ​ന്നി​രി​ക്കെ ഭ​ര​ണ​സ​മി​തി​യു​ടെ മേ​ല്‍ മാ​ത്രം ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ തു​ര​ങ്കം വ​യ്ക്കാ​ന്‍ മാ​ത്ര​മേ ഉ​പ​ക​രി​ക്കു​ക​യു​ള്ളൂ​വെ​ന്ന് എ​ല്‍ഡി​എ​ഫ് മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് പാ​ര്‍ല​മെ​ന്‍റ​റി പാ​ര്‍ട്ടി യോ​ഗം വി​ല​യി​രു​ത്തി.


യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് കോ​മ​ള​വ​ല്ലി ര​വീ​ന്ദ്ര​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു കൊ​ണ്ടൂ​ക്കാ​ലാ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്ര​ത്യു​ഷാ സു​ര, ആ​ന്‍സി സി​ബി, മ​ഞ്ജു അ​നി​ല്‍, സാ​ലി​മോ​ള്‍ ജോ​സ​ഫ്, മി​നി സാ​ബു, ആ​നി​യ​മ്മ ജോ​സ​ഫ്, എ​ല്‍സ​മ്മ ബി​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.