ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ല്‍ റോ​ബോ​ട്ടി​ക് സ​ര്‍ജ​റി​യി​ല്‍ മു​ട്ടു​മാ​റ്റിവ​യ്ക്ക​ല്‍ വി​ജ​യ​ക​രം
Wednesday, September 4, 2024 11:56 PM IST
ച​ങ്ങ​നാ​ശേ​രി: അ​ത്യാ​ധു​നി​ക റോ​ബോ​ട്ടി​ക് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ മു​ട്ടു​മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ഹോ​സ്പി​റ്റ​ലി​ല്‍ വി​ജ​യ​ക​രം.

ശ​സ്ത്ര​ക്രി​യ​യ്ക്ക് ചെ​ത്തി​പ്പു​ഴ സെന്‍റ് തോ​മ​സ്‌ ഹോ​സ്പി​റ്റ​ല്‍ ചീ​ഫ് ആ​ര്‍ത്രോ​പ്ലാ​സ്റ്റി സ​ര്‍ജ​ന്‍ ഡോ. ​മാ​ത്യു പു​തി​യി​ടം, ഓ​ര്‍ത്തോ​പീ​ഡി​ക്‌​സ് ആ​ൻഡ് സ്‌​പോ​ര്‍ട്‌​സ് മെ​ഡി​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ഭി​ജി​ത്ത് രാ​ധാ​കൃ​ഷ്ണ കൈ​മ​ള്‍, ഓ​ര്‍ത്തോ​പീ​ഡി​ക് സ​ര്‍ജ​ന്‍ ഡോ. ​ജി​ന്നി ജോ​ണ്‍, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​കു​ക്കൂ ജോ​ണ്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

അ​ത്യാ​ധു​നി​ക റോ​ബ​ട്ടി​ക് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ശ​സ്ത്ര​ക്രി​യ​ക​ള്‍ കൃ​ത്യ​ത​യും വേ​ഗ​ത​യും ദ്രു​ത​ഗ​തി​യി​ലു​ള്ള രോ​ഗീ സൗ​ഖ്യ​വും പ്ര​ധാ​നം ചെ​യ്യു​ന്നു. അ​ന്താ​രാ​ഷ്‌ട്ര നി​ല​വാ​ര​മു​ള്ള അ​സ്ഥി രോ​ഗ ചി​കി​ത്സാ വി​ഭാ​ഗ​ത്തി​ല്‍ അ​ഞ്ച് സ്‌​പെ​ഷി​ലി​സ്റ്റ് ഡോ​ക്ടേ​ഴ്‌​സി​ന്റെ സേ​വ​നം ചെ​ത്തി​പ്പു​ഴ ആ​ശു​പ​ത്രി​യി​ല്‍ ല​ഭ്യ​മാ​ണ്.


എ​ല്ലാ​ത്ത​രം ശ​സ്ത്ര​ക്രി​യ​ക​ള്‍ക്കും 24 മ​ണി​ക്കൂ​ര്‍ സു​സ​ജ്ജ​മാ​യ എ​ട്ട് ലാ​മി​നാ​ര്‍ ഫ്‌​ളോ ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ളും അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും പൂ​ര്‍ണ്ണ​സ​ജ്ജ​മെ​ന്ന് ഹോ​സ്പി​റ്റ​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ.​ജെ​യിം​സ് പി. ​കു​ന്ന​ത്ത്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റു​ന്മാ​രാ​യ ഫാ. ​ജോ​ഷി മു​പ്പ​തി​ല്‍ചി​റ, ഫാ. ​ജേ​ക്ക​ബ് അ​ത്തി​ക്ക​ളം, ഫാ. ​ജോ​സ് പു​ത്ത​ന്‍ചി​റ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.