തി​ട​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് : വ്യാ​ജ​വി​പ്പ് ത​യാ​റാ​ക്കി​യ​താ​യി പ​രാ​തി; പോ​ലീ​സ് കേ​സെ​ടു​ത്തു
Wednesday, September 4, 2024 11:56 PM IST
തി​ട​നാ​ട്: പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ വ്യാ​ജ വി​പ്പ് ത​യാ​റാ​ക്കി എ​ന്ന പ​രാ​തി​യി​ൽ തി​ട​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ്സ​ൺ ജോ​സ​ഫ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞമാ​സം 29ന് ​ന​ട​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​തി​നൊ​ന്നാം വാ​ർ​ഡ് അം​ഗം ലി​സി തോ​മ​സി​ന് കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ വ്യാ​ജ ലെ​റ്റ​ർപാ​ഡി​ൽ പി.​ജെ. ജോ​സ​ഫി​ന്‍റെ ഒ​പ്പും സീ​ലും രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് വി​പ്പ് ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു പ​രാ​തി. പ​തി​നാ​ലാം വാ​ർ​ഡി​ൽ​നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്‌​കാ​റി​യ ജോ​സ​ഫ് പൊ​ട്ട​നാ​നി​ക്കു വോ​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണ് വി​പ്പി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ലെ​റ്റ​ർപാ​ഡി​ൽ ത​യാ​റാ​ക്കി​യ വി​പ്പ് ര​ജി​സ്ട്രേ​ഡ് പോ​സ്റ്റ് ന​ൽ​കു​ക​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ക​റി​യ ജോ​സ​ഫ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ വോ​ട്ടെ​ടു​പ്പ് ന​ട​ന്നി​ല്ല.


പ​തി​നാ​ലാം വാ​ർ​ഡി​ൽ​നി​ന്നും സ്വ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ച സ്ക​റി​യ ജോ​സ​ഫ് കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ൽ ചേ​രു​ക​യും ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചുവ​രി​ക​യുമായി​രു​ന്നു. എ​ൽ​ഡി​എ​ഫി​ലെ ധാ​ര​ണ പ്ര​കാ​രം വി​ജി ജോ​ർ​ജ് രാ​ജി​വ​ച്ച ഒ​ഴി​വി​ലേ​ക്കാ​ണ് സ്ക​റി​യ ജോ​സ​ഫ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ചെ​ണ്ട ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ച ലി​സി തോ​മ​സി​ന് കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ പേ​രി​ൽ വ്യാ​ജ വി​പ്പ് ന​ൽ​കി​യ​ത് കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യെ​യും പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫി​നെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നാ​ണെ​ന്നും ജ​യ്സ​ൺ ജോ​സ​ഫ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

വി​പ്പി​ന്‍റെ കോ​പ്പി തി​ട​നാ​ട് പ​ഞ്ചാ​യ​ത്ത് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ആ​യി​രു​ന്ന മീ​ന​ച്ചി​ൽ സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഓ​ഡി​റ്റ​ർ​ക്കും പോ​സ്റ്റി​ൽ അ​യ​ച്ചുന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, കേ​ര​ള കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ആ​ർ​ക്കും വി​പ്പ് ന​ൽ​കി​യി​ട്ടി​ല്ല​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. തി​ട​നാ​ട് എ​സ്എ​ച്ച്ഒ ഉ​മ​റു​ൽ ഫ​റൂ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.