ഗ​ണേ​ശ ആ​രാ​ധ​ന​യി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യം ഊ​ട്ടി​യു​റ​പ്പി​ക്കാ​ൻ സാ​ധി​ച്ചു: ഗ​വ​ർ​ണ​ർ
Thursday, September 5, 2024 7:11 AM IST
കോ​ട്ട​യം: ഗ​ണേ​ശ ആ​രാ​ധ​ന​യി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യം ഊ​ട്ടി​യു​റ​പ്പി​ക്കാ​ൻ സാ​ധി​ച്ച​താ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സൂ​ര്യ​കാ​ല​ടി വി​നാ​യ​ക ച​തു​ർ​ത്ഥി സ​മാ​രം​ഭ സ​ഭ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഗ​വ​ർ​ണ​ർ.

വ​ലി​യ ച​രി​ത്ര​വും പാ​ര​മ്പ​ര്യ​വും പേ​റു​ന്ന​താ​ണ് സൂ​ര്യ​കാ​ല​ടി മ​ന​യി​ലെ വി​നാ​യ​ക ച​തു​ർ​ത്ഥി ഉ​ത്സ​വം. പ​ഴ​യ​മ​യു​ടെ പാ​ര​മ്പ​ര്യം ഇ​പ്പോ​ഴും നി​ല നി​ർ​ത്താ​ൻ മ​ന​യ്ക്ക് ക​ഴി​യു​ന്നു​ണ്ട്. ഇ​ത് തു​ട​രാ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

ബ്ര​ഹ്മ​ശ്രീ സൂ​ര്യ​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ ഭ​ട്ട​തി​രി​പ്പാ​ട് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന ത​പ​സ്വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​സി​ദ്ധ ഭ​ജ​ന ക​ലാ​കാ​ര​ൻ കോ​ഴി​ക്കോ​ട് പ്ര​ശാ​ന്ത് വ​ർ​മ​യ്ക്ക് ച​ട​ങ്ങി​ൽ മ​ഹാ ഗ​ണേ​ശ ഭ​ക്ത കോ​കി​ലം പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു.


കോ​ട്ട​യം ന​ഗ​ര​സ​ഭാ വാ​ർ​ഡ് അ​ഞ്ച്, ആ​റ് പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൂ​ര്യ​കാ​ല​ടി ഭ​ജ​ന​മ​ണ്ഡ​ലി പു​ര​സ്കാ​രം ന​ൽ​കി.