വ്യത്യസ്തമായി സ്കൂ​ള്‍ പാ​ര്‍ല​മെ​ന്‍റ് തെരഞ്ഞെടുപ്പ്
Thursday, September 5, 2024 7:11 AM IST
കു​റു​പ്പ​ന്ത​റ: ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ ഉ​യ​ര്‍ത്തി​പ്പി​ടി​ച്ചും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​നം വി​വ​രി​ച്ചും കു​റു​പ്പ​ന്ത​റ സെ​ന്‍റ് സേ​വ്യേ​ഴ്സ് വൊ​ക്കേ​ഷ​ണല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ സ്‌​കൂ​ള്‍ പാ​ര്‍ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ആ​വേ​ശ​മാ​യി.

പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ സോ​ഫ്റ്റ്‌​വേ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഡി​ജി​റ്റ​ലാ​യി​ട്ടാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​മി​റ​ക്കി കു​ട്ടി​ക​ളി​ല്‍നി​ന്നും നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ്വീ​ക​രി​ച്ചു. അ​തു സൂ​ക്ഷ്മപ​രി​ശോ​ധ​ന ന​ട​ത്തി സ്ഥാ​നാ​ര്‍ഥി​ക​ള്‍ക്ക് ചി​ഹ്നം അ​നു​വ​ദി​ച്ചാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി​യ​ത്.

രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ മ​ന​സി​ലാ​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് സ്‌​കൂ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് സം​ഘ​ടി​പ്പി​ച്ച​ത്. യു​പി​ക്കും ഹൈ​സ്‌​കൂ​ളി​നും പ്ര​ത്യേ​കം പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു. അ​ത​ത് ബൂ​ത്തി​ല്‍ വോ​ട്ട് ചെ​യ്യേ​ണ്ട കു​ട്ടി​ക​ളു​ടെ പേ​ര് ഉ​ള്‍പ്പെ​ടു​ത്തി വോ​ട്ടേ​ഴ്സ് ലി​സ്റ്റ് ത​യാ​റാ​ക്കി. ലി​സ്റ്റി​ല്‍ ഒ​പ്പി​ട്ട ശേ​ഷം ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി അ​ട​യാ​ള​മി​ട്ടാ​യി​രു​ന്നു വോ​ട്ടിം​ഗ്.


ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ വോ​ട്ട് ചെ​യ്യു​ന്ന മാ​തൃ​ക​യി​ലാ​ണ് കാ​ര്യ​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ച​ത്. സ്‌​കൂ​ളി​ലെ ലി​റ്റി​ല്‍ കൈ​റ്റ്സ് ക്ല​ബ് ഇ​ല‌​ക്‌​ഷ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി. തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട ഭാ​ര​വാ​ഹി​ക​ള്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​റ്റു.