വ​ന്ദ​നം സ്‌​കൂ​ള്‍ത​ല ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു തു​ട​ക്ക​മാ​യി
Wednesday, September 4, 2024 7:17 AM IST
കോ​ട്ട​യം: വ​ന്ദ​നം -ല​ഹ​രി​മു​ക്ത ന​വ​കേ​ര​ളം എ​ന്ന പേ​രി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന സ്‌​കൂ​ള്‍ത​ല ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു തു​ട​ക്ക​മാ​യി. പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തെ​ള്ള​കം ചൈ​ത​ന്യ പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​റി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു നി​ര്‍വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ന്‍കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എ​സ്. പു​ഷ്പ​മ​ണി, ഡോ. ​റോ​സ​മ്മ സോ​ണി, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ സു​ബി​ന്‍ പോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍ന്ന് ഡോ. ​ആ​ര്‍. ജ​യ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജാ​ഗ്ര​താ​സ​മി​തി കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍മാ​ര്‍ക്കു​ള്ള ശി​ല്പ​ശാ​ല​യ്ക്കു തു​ട​ക്ക​മാ​യി. ശി​ല്പ​ശാ​ല ഇ​ന്നും തു​ട​രും.