കാ​ഞ്ഞ​ങ്ങാ​ട്-​മാ​ന​ന്ത​വാ​ടി കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Thursday, September 5, 2024 12:59 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കാ​ഞ്ഞ​ങ്ങാ​ട്-​മാ​ന​ന്ത​വാ​ടി കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട് നി​ന്നു രാ​വി​ലെ എ​ട്ടി​ന് പു​റ​പ്പെ​ട്ട് 8.30ന് ​ഒ​ട​യ​ഞ്ചാ​ൽ, 8.45നു ​പ​ര​പ്പ, 9.00 ന് ​വെ​ള്ള​രി​ക്കു​ണ്ട്, ഭീ​മ​ന​ടി, ചി​റ്റാ​രി​ക്ക​ൽ വ​ഴി 9.45 ന് ​ചെ​റു​പു​ഴ​യി​ൽ എ​ത്തി 10.10 ന് ​ചെ​റു​പു​ഴ യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് ആ​ല​ക്കോ​ട്, ന​ടു​വി​ൽ, ചെ​മ്പേ​രി, പ​യ്യാ​വൂ​ർ, ഉ​ളി​ക്ക​ൽ വ​ഴി 12.30 ന് ​ഇ​രി​ട്ടി​യി​ൽ എ​ത്തും.
ഇ​രി​ട്ടി​യി​ൽ നി​ന്ന് 12.50 ന് ​പു​റ​പ്പെ​ട്ട് പേ​രാ​വൂ​ർ, കേ​ള​കം, കൊ​ട്ടി​യൂ​ർ, ബോ​യ്സ് ടൗ​ൺ വ​ഴി 2.30നു ​മാ​ന​ന്ത​വാ​ടി​യി​ൽ എ​ത്തി​ച്ചേ​രും.

തി​രി​ച്ചു മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്ന് വൈ​കു​ന്നേ​രം 4.30നു ​പു​റ​പ്പെ​ട്ട് ഇ​രി​ട്ടി​യി​ൽ 6.15ന് ​എ​ത്തു​ക​യും, 6.30 ന് ​ഇ​രി​ട്ടി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് ഇ​രി​ക്കൂ​ർ,ശ്രീ​കാ​ണ്ഠാ​പു​രം വ​ഴി എ​ട്ടി​ന് ത​ളി​പ്പ​റ​മ്പ്, 8.35 ന് ​പ​യ്യ​ന്നൂ​ർ, നീ​ലേ​ശ്വ​രം വ​ഴി 9.35 ന് ​കാ​ഞ്ഞ​ങ്ങാ​ട് എ​ത്തി​ച്ചേ​രും. കെ​എ​സ്ആ​ർ​ടി​സി മാ​ന​ന്ത​വാ​ടി സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത് ഫു​ൾ ടി​ക്ക​റ്റ് എ​ടു​ത്തു യാ​ത്ര ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബാ​ങ്ക്, സ​ർ​ക്കാ​ർ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​യി.


ബ​സി​ന് വ​ര​ക്കാ​ട് സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ജ​നാ​ർ​ദ്ദ​ന​ൻ, പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ൺ​വീ​ന​ർ എം.​വി. രാ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ല്കി.