ട്രാ​ന്‍സ്‌​ഫോ​ര്‍മ​ര്‍ ഓ​ഫ് ചെ​യ്ത​താ​യി പ​രാ​തി
Wednesday, September 4, 2024 7:17 AM IST
പെ​രു​വ: മൂ​ര്‍ക്കാ​ട്ടി​പ്പ​ടി​യി​ലെ ട്രാ​ന്‍സ്‌​ഫോ​ര്‍മ​ര്‍ -ഒ​ന്നി​ന്‍റെ എ​ബി (എ​യ​ര്‍ ബ്രേ​യ്ക്ക​ര്‍) രാ​ത്രി​യി​ല്‍ ഓ​ഫ് ചെ​യ്ത​താ​യി പ​രാ​തി. കെ​എ​സ്ഇ​ബി വെ​ള്ളൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. കെ​എ​സ്ഇ​ബി പെ​രു​വ സെ​ക്‌​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ കീ​ഴി​ലു​ള്ള ട്രാ​ന്‍സ്‌​ഫോ​ര്‍മ​റാ​ണി​ത്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. വൈ​ദ്യു​തി​യി​ല്ലെ​ന്ന് ഏ​തോ വീ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പു​ല​ര്‍ച്ചെ ജീ​വ​ന​ക്കാ​രെ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് എ​ബി ഓ​ഫാ​ക്കി​യ നി​ല​യി​ല്‍ ക​ണ്ട​ത്.

അ​ന്നു​ത​ന്നെ വെ​ളു​പ്പി​ന് മൂ​ര്‍ക്കാ​ട്ടി​പ്പ​ടി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പൈ​ന്താ​റ്റി​ല്‍ ഡ്ര​സ് സെ​ന്‍റ​റി​ലെ ഷ​ട്ട​റി​ന്‍റെ താ​ഴ് ത​ക​ര്‍ത്തു മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ക​ട​യി​ലെ പ​ണം മോ​ഷ​ണം പോ​യ​താ​യും പ​റ​യു​ന്നു.


വെ​ള്ളൂ​ര്‍ പോ​ലീ​സ് സ​മീ​പ വീ​ടു​ക​ളി​ലെ സി​സി ടി​വി കാ​മ​റ​യ​ട​ക്കം പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.