വൈ​ദ്യു​തി വി​ള​ക്കു​ക​ൾ തെ​ളി​യു​ന്നി​ല്ല; ദ​ള​വാ​ക്കു​ളം ബ​സ് ടെ​ർ​മി​ന​ൽ ഇ​രു​ട്ടി​ലാ​യി
Wednesday, September 4, 2024 7:28 AM IST
വൈ​ക്കം: വൈ​ദ്യു​തി വ​ഴി​വി​ള​ക്കു​ക​ള്‍ ക​ണ്ണ​ട​ച്ചു. ദ​ള​വാ​ക്കു​ളം ബ​സ് ടെ​ർ​മി​ന​ൽ ഇ​രു​ട്ടി​ലാ​യി. ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള വൈ​ക്കം കി​ഴ​ക്കേ​ന​ട​യി​ലെ ദ​ള​വാ​ക്കു​ളം ബ​സ് സ്റ്റാ​ൻ​ഡി​ൽ രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി വി​ള​ക്കു​ക​ള്‍ തെ​ളി​യാ​തെ ഇ​രു​ട്ടു​മൂ​ടി കി​ട​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ര്‍ക്കും ബ​സ് കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും ദു​രി​ത​മാ​കു​ന്നു.

ബ​സ് സ്റ്റാ​ൻ​ഡി​ൽ വെ​ളി​ച്ചം വി​ത​റി​യി​രു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റ് ഒ​രു വ​ര്‍ഷ​ക്കാ​ല​മാ​യി തെ​ളി​യു​ന്നി​ല്ല. കോ​ട്ട​യം, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ, ചേ​ര്‍ത്ത​ല, വെ​ച്ചൂ​ര്‍, വാ​ഴ​മ​ന തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും യാ​ത്ര​ക്കാ​രു​മാ​യി കെ​എ​സ്ആ​ര്‍ടി​സി, സ്വ​കാ​ര്യ​ബ​സു​ക​ൾ വ​ന്നു പോ​കു​ന്ന പ്ര​ധാ​ന​സ്റ്റാ​ൻ​ഡാ​ണി​ത്. സ്റ്റാ​ൻ​ഡി​നോ​ടു ചേ​ര്‍ന്നു​ള്ള പൊ​തു​റോ​ഡി​ലും വ​ഴി​വി​ള​ക്കു​ക​ള്‍ മി​ഴി​യ​ട​ച്ച നി​ല​യി​ലാ​ണ്.


ബ​സ് സ്റ്റാ​ൻ​ഡി​ലും സ​മീ​പ​ത്തെ പൊ​തു നി​ര​ത്തി​ലും വെ​ളി​ച്ചം ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.