പൊ​​തു​​സ്ഥ​​ല​​ത്ത് മാ​​ലി​​ന്യം തള്ളിയത് കാ​​മ​​റയി​​ൽ പ​​തി​​ഞ്ഞു; അ​​യ്യാ​​യി​​രം രൂ​​പ പി​​ഴ​​യ​​ട​​പ്പി​​ച്ചു
Thursday, September 5, 2024 7:11 AM IST
കു​​റി​​ച്ചി: കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്തി​​ൽ ര​​ണ്ടാം വാ​​ർ​​ഡി​​ൽ മു​​ട്ട​​ത്തു​ക​​ട​​വി​​ൽ പൊ​​തു​സ്ഥ​​ല​​ത്ത് മാ​​ലി​​ന്യം നി​​ക്ഷേ​​പി​​ച്ച പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ സു​​നി​​ൽ​​കു​​മാ​​ർ എ​​ന്ന​യാ​ളെ പി​​ടി​​കൂ​​ടി അ​​യ്യാ​​യി​​രം രൂ​​പ പി​​ഴ​​യീ​​ടാ​​ക്കി.

കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്തി​​ൽ മാ​​ലി​​ന്യ നി​​ർ​​മാ​​ർ​​ജ്ജ​​ന യ​​ഞ്ജ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ശു​​ചീ​​ക​​രി​​ച്ച മു​​ട്ട​​ത്തു​ക​​ട​​വ് പ്ര​​ദേ​​ശ​​ത്ത് പ​​ഞ്ചാ​​യ​​ത്ത് കാ​​മ​​റ സ്ഥാ​​പി​​ച്ചി​​രു​​ന്നു.

കാ​​മ​​റ​​യു​​ടെ നി​​രീ​​ക്ഷ​​ണ വ​​ല​​യ​​ത്തി​​ന​​പ്പു​​റം നി​​ക്ഷേ​​പി​​ച്ച മാ​​ലി​​ന്യ​​ത്തി​​ൽ​നി​​ന്നും ല​​ഭി​​ച്ച തെ​​ളി​​വി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് നി​​യ​​മ​​പ​​ര​​മാ​​യി പി​​ഴ ഈ​ടാ​​ക്കി​​യ​​ത്.


മ​​റ്റു പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ​നി​​ന്നും ല​​ഭി​​ച്ച തെ​​ളി​​വു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കു​​റ്റ​​വാ​​ളി​​ക​​ൾ​​ക്കെ​​തി​​രേ പി​​ഴ ചു​​മ​​ത്തു​​ന്ന ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ ന​​ട​​ന്നു​വ​​രു​​ന്ന​​താ​​യി പ്ര​​സി​​ഡ​​ന്‍റ് സു​​ജാ​​ത സു​​ശീ​​ല​​ൻ അ​​റി​​യി​​ച്ചു.