വ്യാ​പാ​രി​ക​ളു​ടെ ‘ഓ​ണം പൊ​ന്നോ​ണം’ പാ​ലാ​യി​ല്‍
Wednesday, September 4, 2024 11:56 PM IST
പാ​ലാ: പൊ​ന്നോ​ണ പ​രി​പാ​ടി​ക​ളു​മാ​യി പാ​ലാ​യി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യും യൂ​ത്ത് വിം​ഗും. 11നു ​വൈ​കു​ന്നേ​രം നാ​ലി​ന് പാ​ലാ കൊ​ട്ടാ​ര​മ​റ്റ​ത്തുനി​ന്നും ചെ​ണ്ട​മേ​ളം, പു​ലി​ക​ളി, നാ​സി​ക് ഡോ​ള്‍ , ശി​ങ്കാ​രി​മേ​ളം എ​ന്നി​ങ്ങ​നെ വ​ര്‍​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ള്‍​ക്കൊ​പ്പം ന​ട​ത്തു​ന്ന സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര പാ​ലാ​യ്ക്കു പു​ത്ത​ന്‍ ഓ​ണ അ​നു​ഭ​വം സ​മ്മാ​നി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ഘോ​ഷ​യാ​ത്ര ളാ​ലം പാ​ലം ജം​ഗ്ഷ​നി​ല്‍ എ​ത്തു​ന്ന​തോ​ടെ സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​വും ന​ട​ത്തും.

പാ​ലാ ഡി​വൈ​എ​സ്പി കെ. ​സ​ദ​ന്‍ കൊ​ട്ടാ​ര​മ​റ്റ​ത്ത് ഫ്ളാഗ് ഓ​ഫ് ചെ​യ്യും . വ്യാ​പാ​രി സ​മൂ​ഹ​ത്തി​നു പു​റ​മേ പാ​ലാ​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ, സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, ബാ​ങ്കിം​ഗ്, വ്യാ​പാ​ര​വ്യ​വ​സാ​യ ഗ്രൂ​പ്പു​ക​ള്‍, ക്ല​ബു​ക​ള്‍, സം​ഘ​ട​ന​ക​ള്‍, റെ​സി​സ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് എ​ട്ട് പേ​രി​ല്‍ കു​റ​യാ​ത്ത ടീ​മി​ന് ഓ​ണ​ക്കാ​ല​ത്തി​ന് അ​നു​യോ​ജ്യ​മാ​യ വ​സ്ത്ര​ങ്ങ​ള്‍ അ​ണി​ഞ്ഞും ക​ലാ​രൂ​പ​ങ്ങ​ള്‍ അ​ണി​നി​ര​ത്തി​യും പ​ങ്കെ​ടു​ക്കാം. ഇ​തി​ല്‍ വി​ജ​യി​ക​ളാ​കു​ന്ന ടീ​മു​ക​ള്‍​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി 10000 രൂ​പ​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 7500 രൂ​പ​യും മൂ​ന്നാം സ​മ്മാ​ന​മാ​യി 5000 രൂ​പ​യും സ​മ്മാ​ന​മാ​യി ന​ല്‍​കും. കൂ​ടാ​തെ പ്രോ​ഗ്രാ​മി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന അ​ര്‍​ഹ​രാ​യ ടീ​മു​ക​ള്‍​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കും. ഈ ​മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ടീ​മു​ക​ള്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.


ളാ​ലം പാ​ലം ജം​ഗ്ഷ​നി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ലും സ​മ്മാ​ന​ദാ​ന വി​ത​ര​ണ​ത്തി​ലും ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ​ട്രീ​യ സ​മൂ​ഹി​ക, സാ​സ്‌​കാ​രി​ക നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ വി.​സി ജോ​സ​ഫ്, ആ​ന്‍റ​ണി കു​റ്റി​യാ​ങ്ക​ല്‍, ബൈ​ജു കൊ​ല്ലം​പ​റ​മ്പി​ല്‍, ജോ​ണ്‍ ദ​ര്‍​ശ​ന, എ​ബി​സ​ണ്‍ ജോ​സ്, ഫ്രെ​ഡ്ഡി ജോ​സ് ന​ടു​ത്തൊ​ട്ടി​യി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഫോ​ണ്‍ - 99614 03451, 94464 97030, 99461 44040.