അം​ഗ​പ​രി​മി​ത​ര്‍ക്ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍കി റോ​ട്ട​റി ക്ല​ബ്
Wednesday, September 4, 2024 7:29 AM IST
ച​ങ്ങ​നാ​ശേ​രി: റോ​ട്ട​റി ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ന്ദ്രസ​ര്‍ക്കാ​രി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 50 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന ച​ല​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം ന​ട​ത്തി. ക്യാ​മ്പ് ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​വി ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ല്‍ റോ​ട്ട​റി ഗ​വ​ര്‍ണ​ര്‍ സു​ധി ജ​ബാ​ര്‍ ച​ല​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എം.​ബി. രാ​ജ​ഗോ​പാ​ല്‍, മു​ന്‍ റോ​ട്ട​റി ഗ​വ​ര്‍ണ​ര്‍ സ്‌​ക​റി​യ ജോ​സ് കാ​ട്ടൂ​ര്‍, പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ കെ.​ജെ. ലൂ​യി​സ്, മ​നോ​ജ് വ​ര്‍ഗീ​സ്, സാ​ബു കെ. ​ജോ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അം​ഗ​പ​രി​മി​ത​രാ​യ 120 വ്യ​ക്തി​ക​ള്‍ക്കും 60 വ​യ​സി​നു​മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍ക്കു​മാ​ണ് വീ​ല്‍ ചെ​യ​ര്‍, ഹി​യ​റി​ഗ് എ​യ്ഡ് മു​ത​ലാ​യ ച​ല​ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.