കെ​മി​സ്ട്രി അ​ധ്യാ​പ​ക​ന് ഗു​രു​ര​ത്ന ബ​ഹു​മ​തി
Wednesday, September 4, 2024 11:56 PM IST
ക​ണ​മ​ല: പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ മി​ക​ച്ച അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ​മ്പാ​വാ​ലി കി​സു​മം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പൂ​വ് സ​ർ​ഗ​വേ​ദി​യു​ടെ ഇ​ത്ത​വ​ണ​ത്തെ ഗു​രു​ര​ത്ന പു​ര​സ്‌​കാ​രം താ​ഴ​ത്തു​വ​ട​ക​ര ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​ച്ച്എ​സി​ലെ കെ​മി​സ്ട്രി അ​ധ്യാ​പ​ക​ൻ ആ​ർ. പ്ര​ദീ​പ് കു​മാ​ർ അ​ർ​ഹ​നാ​യി. ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട അ​ധ്യാ​പ​ക​രെ​ക്കു​റി​ച്ച് കു​ട്ടി​ക​ൾ ന​ൽ​കു​ന്ന അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഗു​രു​ര​ത്ന പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

2005ൽ ​കോ​ട്ട​യം ജി​ല്ല​യി​ലെ താ​ഴ​ത്തു​വ​ട​ക​ര സ്കൂ​ളി​ൽ കെ​മി​സ്ട്രി അ​ധ്യാ​പ​ക​നാ​യി ചാ​ര്‍​ജ് എ​ടു​ക്കു​മ്പോ​ഴു​ള്ള അ​വ​സ്ഥ​യി​ൽ നി​ന്നു 2009 ആ​യ​പ്പോ​ഴേ​ക്കും ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ഒ​ന്നാ​യി താ​ഴ​ത്തു​വ​ട​ക​ര മാ​റി​യ​തി​ൽ പ്ര​ദീ​പ്‌ കു​മാ​റി​ന്‍റെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​യി​രു​ന്നു​വെ​ന്ന് സ​മി​തി വി​ല​യി​രു​ത്തി. മ​ല​കു​ന്നം ഇ​ത്തി​ത്താ​നം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മ​ല​യാ​ളം അ​ധ്യാ​പി​ക അ​നി​ല പി. ​നാ​യ​ർ ആ​ണ് ഭാ​ര്യ. ഖ​ര​ക്പ്പൂ​രി​ൽ ബി​എ​സ്‌​സി എ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ന​ന്ദ് പ്ര​ദീ​പ്, പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ നീ​ര​ജ പ്ര​ദീ​പ് എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ലോ​ക അ​ധ്യാ​പ​ക​ദി​ന​മാ​യ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് മു​ൻ പു​ര​സ്കാ​ര ജേ​താ​ക്ക​ൾ ഗു​രു​ര​ത്ന പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.