ഹ​മ്പു​ക​ള്‍ അ​പ​ക​ട​ക്കെ​ണി
Wednesday, September 4, 2024 11:56 PM IST
ഭ​ര​ണ​ങ്ങാ​നം: പൂ​ഞ്ഞാ​ര്‍ -ഏ​റ്റു​മാ​നൂ​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഹ​മ്പു​ക​ള്‍ അ​പ​ക​ട​ങ്ങ​ള്‍​ക്കി​ട​യാ​ക്കു​ന്നു. ഇ​ന്ന​ലെ ഭ​ര​ണ​ങ്ങാ​നം ടൗ​ണി​നു സ​മീ​പം ഹ​മ്പി​ല്‍ ചാ​ടി നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ മ​റ്റൊ​രു കാ​റി​ലി​ടി​ച്ച് ര​ണ്ടു പേ​ര്‍​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. നി​യ​ന്ത്ര​ണംവി​ട്ട് എ​തി​ര്‍​ദി​ശ​യി​ല്‍ വ​ന്ന കാ​റി​ലി​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ളി​ടെ വേ​ഗ​ത കു​റ​യ്ക്കു​ന്ന​തി​നാ​യാ​ണ് ഹം​മ്പ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

എ​ന്നി​രി​ന്നാ​ലും റോ​ഡ് പ​രി​ച​യ​മി​ല്ലാ​ത്ത ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ഹം​മ്പി​ന് സ​മീ​പ​മെ​ത്തി​യാ​ല്‍ മാ​ത്ര​മേ ഇ​വി​ടെ ഹ​മ്പു​ള്ള വി​വ​രം മ​ന​സി​ലാ​വു​ക​യു​ള്ളൂ. സൂ​ച​നാ ബോ​ര്‍​ഡു​ക​ളും തെ​ളി​ഞ്ഞി​ട്ടി​ല്ല.


ഹൈ​വേ​യി​ലൂ​ടെ വേ​ഗ​ത​യി​ല്‍ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഹ​മ്പി​ല്‍ ക​യ​റി പ​ല​പ്പോ​ഴും നി​യ​ന്ത്ര​ണം വി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. രാ​ത്രികാ​ല​ത്താ​ണ് അ​പ​ക​ടം കൂ​ടു​ത​ലാ​യും സം​ഭ​വി​ക്കു​ന്ന​ത്. ഭ​ര​ണ​ങ്ങാ​ന​ത്ത് , പൈ​ക റോ​ഡി​ലേ​ക്കു​ള്ള ലി​ങ്ക് റോ​ഡി​നു സ​മീ​പ​മാ​ണ് പ്ര​ധാ​ന റോ​ഡി​ല്‍ ഹ​മ്പ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ കാ​ര്‍ ഓ​ട​യി​ലാ​ണ് പ​തി​ച്ച​ത്. വാ​ഹ​ന​ത്തി​ന്‍റെ മു​ന്‍​ഭാ​ഗം ത​ക​ര്‍​ന്നു.