സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് പു​ത്ത​ന​നു​ഭ​വ​മാ​യി
Wednesday, September 4, 2024 7:17 AM IST
കു​മ​ര​കം: സെ​ന്‍റ് ജോ​ൺ​സ് യു​പി സ്കൂ​ളി​ൽ സ്കൂ​ൾ കൗ​ൺ​സി​ൽ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങും, സ​ത്യ​പ്ര​തി​ജ്ഞ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​മാ​യി. പാ​ർ​ല​മെ​ന്‍റ​റി രീ​തി​യി​ൽ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ക​ളാ​യ​വ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു സ്ഥാ​നം ഏ​റ്റെ​ടു​ത്തു. സ്കൂ​ൾ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് ഹെ​ഡ്മാ​സ്റ്റ​ർ അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ര​ശ്മി ക​ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​തി​ര വൈ​ശാ​ഖ​ൻ സ്ഥാ​ന​ചി​ഹ്ന​ങ്ങ​ൾ അ​ണി​യി​പ്പി​ച്ചു. സ്കൂ​ൾ ഹെ​ഡ്ബോ​യ് ടി​ബി ടി​നോ, ഹെ​ഡ്ഗേ​ൾ അ​മേ​യ സി. ​ജ​യ​ലാ​ൽ എ​ന്നി​വ​ർ പ്ര​തി​നി​ധി​ക​ൾ​ക്ക് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​ധ്യാ​പ​ക​രാ​യ അ​ക്സ തോ​മ​സ്, സ്റ്റെ​ഫി ഫി​ലി​പ്പ്, മി​ന്‍റു തോ​മ​സ്, അ​ജ​യ് ജോ​സ​ഫ്, അ​ലീ​റ്റാ ജോ​സ​ഫ്, ജി​ജി ജോ​സ​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.