പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​ല്‍നി​ന്ന് മീ​ഥെ​യ്ന്‍: സെ​ന്‍റ്ഗി​റ്റ്‌​സ് ബി​രു​ദ വി​ദ്യാ​ര്‍ഥി​ക്ക് പേ​റ്റ​ന്‍റ്
Wednesday, September 4, 2024 7:17 AM IST
കോ​ട്ട​യം: പ​ത്താ​മു​ട്ടം സെ​ന്‍റ്ഗി​റ്റ്‌​സ് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ര്‍ഥി ഏ​ബ​ല്‍ ഏ​ബ്ര​ഹാം ജേ​ക്ക​ബി​നു ഇ​ന്ത്യ​ന്‍ പേ​റ്റ​ന്‍റ്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​ല്‍നി​ന്ന് മീ​ഥെ​യ്ന്‍ ക​ണ്ടെ​ത്തി​യ​താ​ണ് ഏ​ബ​ലി​നെ പേ​റ്റ​ന്‍റി​ന് അ​ര്‍ഹ​നാ​ക്കി​യ​ത്. ട്രെ​യി​നി​ല്‍ യാ​ത്ര​ക്കി​ട​യി​ല്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ കു​ന്നു​കൂ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പട്ട ഇ​തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള ചി​ന്ത​യി​ല്‍നി​ന്നു കോ​ള​ജി​ല്‍ യു​വ എ​ന്ന പേ​രി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്റ്റു​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ പ​രി​വ​ര്‍ത്ത​ന​ത്തെ​ക്കു​റി​ച്ചു പ​ഠ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

അ​വ​സാ​ന​വ​ര്‍ഷ ബി​കോം വി​ദ്യാ​ര്‍ഥി​യാ​യ ഏ​ബ​ല്‍ പ​ഠ​ന​മേ​ഖ​ല​യി​ല്‍നി​ന്നു വ്യ​ത്യ​സ്ത​മാ​യ വി​ഷ​യ​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തിയാണ് ഫ​ലം ക​ണ്ടെ​ത്തിയത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 29നാ​ണ് ഏ​ബ​ലി​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ള്‍ക്ക് ഇ​ന്ത്യ​ന്‍ പേ​റ്റ​ന്‍റ് ല​ഭി​ച്ച​ത്.


സം​യോ​ജി​ത ഓ​ട്ടോ​ജെ​നി​ക് പൈ​റോ​ളി​സി​സും ഫ്‌​ളൂ​യി​ഡൈ​സ്ഡ് ബെ​ഡ് ഗ്യാ​സി​ഫി​ക്കേ​ഷ​നും വ​ഴി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​ല്‍നി​ന്നു​ള്ള മീ​ഥെ​യ്ന്‍ ഉ​ത്പാ​ദ​നം എ​ന്ന ക​ണ്ടു​പി​ടു​ത്തം ഏ​ബ​ലി​ന് സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​മാ​ണ്. മ​ക​ന്‍റെ നേ​ട്ട​ത്തി​ല്‍ അ​തീ​വ സ​ന്തു​ഷ്ട​രാ​ണ് ഏ​ബ്ര​ഹാം ജേ​ക്ക​ബും (കു​വൈ​റ്റ് ഇ​ന്റ​ര്‍നാ​ഷ​ണ​ല്‍ എ​യ​ര്‍പോ​ര്‍ട്ട് ക്വാ​ളി​റ്റി ക​ണ്‍ട്രോ​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍) സൈ​നോ ജേ​ക്ക​ബും (സ്റ്റാ​ഫ് ന​ഴ്സ്, ജ​ഹ്റ ഹോ​സ്പി​റ്റ​ല്‍).