സൗ​ജ​ന്യ ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം
Wednesday, September 4, 2024 2:08 AM IST
മ​ണി​മ​ല: സ്വ​രു​മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും മ​ണി​മ​ല ല​യ​ൺ​സ് ക്ലബ്ബും ചേ​ർ​ന്ന് ഡ​യാ​ലി​സി​സ് കി​റ്റ് രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വിത​ര​ണം ചെ​യ്തു. വെ​ള്ളാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അനൂപ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ല​യ​ൺ​സ് ക്ല​ബ് ഭാ​ര​വാ​ഹി എം.​ജെ. ജോസ് സ്വ​രു​മ​യി​ൽ​നി​ന്ന് ഡ​യാ​ലി​സി​സ് കി​റ്റ് ഏ​റ്റു​വാ​ങ്ങി രോ​ഗി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു.