വ​ട​വാ​തൂ​ർ മാ​ധ​വ​ന്‍പ​ടി​യി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ മോ​ഷ​ണ ശ്ര​മം
Thursday, September 5, 2024 6:56 AM IST
വ​ട​വാ​തൂ​ര്‍: വ​ട​വാ​തൂ​രി​നു​സ​മീ​പം മാ​ധ​വ​ന്‍ പ​ടി​യി​ല്‍ നി​ര​വ​ധി വീ​ടു​ക​ളി​ല്‍ മോ​ഷ​ണ ശ്ര​മം. മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ നി​രീ​ക്ഷ​ണ കാ​മ​റ​യി​ല്‍ പ​തി​ഞ്ഞു. മാ​ധ​വ​ന്‍പ​ടി ജം​ഗ്ഷ​നു​സ​മീ​പ​ത്ത് അ​ടു​ത്ത​ടു​ത്തു​ള്ള അ​ഞ്ചു വീ​ടു​ക​ളി​ലാ​ണു മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. വീ​ടു​ക​ളി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ മോ​ഷ്ടാ​വ് ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ല്‍ മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. മെ​ലി​ഞ്ഞ്, ഉ​യ​രം കൂ​ടി​യ 40 വ​യ​സി​ന​ടു​ത്ത് പ്രാ​യം തോ​ന്നി​ക്കു​ന്ന പു​രു​ഷ​നാ​ണു ക​വ​ര്‍ച്ചാ ശ്ര​മം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ സ​രി​ന്‍, ലി​ല്ലി​ക്കു​ട്ടി, പി.​ടി. മാ​ത്യു, മോ​ന്‍സി, വ​ര്‍ഗീ​സ് തു​ട​ങ്ങി​യ​വ​രു​ടെ വീ​ടു​ക​ളി​ലാ​ണു മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രി​ക്കു​ന്ന​ത്. ഒ​രു വീ​ട്ടി​ല്‍ ജ​ന​ല്‍ ക​മ്പി വ​ള​ച്ച് അ​ക​ത്തു​ക​യ​റാ​ന്‍ ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്. മ​റ്റൊ​രു വീ​ട്ടി​ല്‍ മോ​ഷ്ടാ​വ് ക​യ​റി​യ​ത് മ​ന​സി​ലാ​ക്കി പോ​ലീ​സി​നെ​യും വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് വാ​ര്‍ഡ് അം​ഗ​ത്തെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് സ​മീ​പ​വീ​ടു​ക​ളി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ​താ​യി മ​ന​സി​ലാ​യ​ത്.


എ​ന്നാ​ല്‍ പി​റ്റേ​ന്നു മാ​ത്ര​മാ​ണു കൂ​ടു​ത​ല്‍ വീ​ടു​ക​ളി​ല്‍ ക​യ​റി​യ​താ​യി വ്യ​ക്ത​മാ​യ​ത്. ഒ​രു മാ​സം മു​മ്പ് സ​മാ​ന​മാ​യ രീ​തി​യി​ല്‍ മി​ല്‍മ ഡ​യ​റി​ക്കു സ​മീ​പ​മു​ള്ള ര​ണ്ട് വീ​ടു​ക​ളി​ല്‍ മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു. മ​ണ​ര്‍കാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.