ഓ​ണ​പ്പൂ​ക്ക​ള​മി​ടാം, കു​റ​ഞ്ഞ ചെ​ല​വി​ല്‍ : പാ​യി​പ്പാ​ട്ട് സു​ഗ​ന്ധം പ​ര​ത്തി ബ​ന്ദിപ്പൂ​ക്കാ​ലം
Wednesday, September 4, 2024 7:28 AM IST
ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ട്ട് സു​ഗ​ന്ധം പ​ര​ത്തി ബ​ന്ദിപ്പൂ​ക്കാ​ലം വ​ര​വാ​യി. പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി ഓ​ണ​ത്തെ വ​ര​വേ​ല്‍ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​രും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും. മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2023 -24 വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് പ​ഞ്ചാ​യ​ത്തി​ല്‍ ബ​ന്ദി​ച്ചെ​ടി കൃ​ഷി ചെ​യ്യു​ന്ന​ത്.

പാ​യി​പ്പാ​ട്ട് ഏ​ക​ദേ​ശം 15 ഏ​ക്ക​റി​ലാ​ണ് കു​ടും​ബ​ശ്രീ സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ള്‍, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍, ഹ​രി​ത​ക​ര്‍മ സേ​നാം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രും വ്യ​ക്തി​ഗ​ത ഗു​ണ​ഭോ​ക്താ​ക്ക​ളും കൃ​ഷി ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ര്‍ഡു​ക​ളി​ലാ​യി ത​രി​ശു​കി​ട​ന്നി​രു​ന്ന ഭൂ​മി​ക​ളി​ല്‍ ഇ​പ്പോ​ള്‍ നി​റ​ഞ്ഞു നി​ല്‍ക്കു​ന്ന മ​ഞ്ഞ​യും ഓ​റ​ഞ്ചും നി​റ​ങ്ങ​ളി​ലു​ള്ള ബ​ന്ദി​പ്പൂ​ക്ക​ള്‍ കാ​ണാം. ഫോ​ട്ടോ​ഷൂ​ട്ടി​നും സ​ന്ദ​ര്‍ശ​ക​രു​ടെ തി​ര​ക്കു​മു​ണ്ട്. ഓ​ണ​ത്തി​ന് ഒ​രു കു​ട്ട പൂ​വ് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍ മു​ഖേ​ന ബ​ന്ദി തൈ​ക​ള്‍ വ​രു​ത്തി സ​ബ്‌​സി​ഡി നി​ര​ക്കി​ലാ​ണ് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന് വി​ത​ര​ണം ചെ​യ്ത​ത്.


പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ പൂ​ക്ക​ളു​ടെ വി​ള​വെ​ടു​പ്പ് മൂ​ന്നാം വാ​ര്‍ഡി​ലെ നാ​ലു​കോ​ടി​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ഡി. മോ​ഹ​ന​ന്‍ നി​ര്‍വ​ഹി​ച്ചു.

വി​ള​വെ​ടു​പ്പ് ന​ട​ക്കു​ന്ന​ത​റി​ഞ്ഞ് ക​ച്ച​വ​ട​ക്കാ​രും ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളും മ​റ്റും സ്ഥ​ല​ത്തെ​ത്തി വാ​ങ്ങു​ന്നു​ണ്ടെ​ന്നും മി​ക​ച്ച ഓ​ര്‍ഡ​റു​ക​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ക​ര്‍ഷ​ക​ര്‍ പ​റ​ഞ്ഞു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി. ​ര​ഞ്ജി​ത്ത്, ടീ​നാ മോ​ള്‍ റോ​ബി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജ​യിം​സ് വേ​ഷ്ണാ​ല്‍, നീ​തു കൃ​ഷ്ണ​ന്‍, സി​ഡി​എ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ റെ​യ്ച്ച​ല്‍ കു​ഞ്ഞു​മോ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.