സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ള്‍ക്ക് ശു​ദ്ധ​ജ​ല പ​ദ്ധ​തി​യു​മാ​യി വി​ദേ​ശ മ​ല​യാ​ളി
Wednesday, September 4, 2024 7:28 AM IST
ച​ങ്ങ​നാ​ശേ​രി: വ​ര്‍ധി​ച്ചു വ​രു​ന്ന ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളി​ല്‍നി​ന്നു കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കാനും പി.​പി. വ​ര്‍ഗീ​സ് പു​ല്ലു​കാ​ട്ടി​ന്‍റെ സ്മ​ര​ണാ​ര്‍ഥവും മ​ക​നും വി​ദേ​ശ മ​ല​യാ​ളി​യു​മാ​യ ബി​ഫി വ​ര്‍ഗീ​സ് പു​ല്ലു​കാ​ട് സ്‌​പോ​ണ്‍സ​ര്‍ ചെ​യ്ത ശു​ദ്ധ​ജ​ല പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് സ്‌​കൂ​ളി​ല്‍ ന​ട​ന്നു.

ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വീ​ടി​ല്ലാ​ത്ത​വ​ര്‍ക്ക് സൗ​ജ​ന്യ​മാ​യി വീ​ട് നി​ര്‍മി​ക്കാ​ന്‍ ബി​ഫി സ്ഥ​ലം ന​ല്‍കി​യ​തും ശ്ര​ദ്ധ​യാ​ക​ര്‍ഷി​ച്ചി​രു​ന്നു. സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ല്‍പി സ്‌​കൂ​ള്‍, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജ​ലം ശു​ദ്ധീ​ക​രി​ച്ചു ചൂ​ടും ത​ണു​പ്പും ശ​രി​യാ​യ അ​ള​വി​ല്‍ ക്ര​മീ​ക​രി​ച്ചു പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​ത്യാ​ധു​നി​ക വാ​ട്ട​ര്‍ ഡി​സ്‌​പെ​ന്‍സ​റു​ക​ള്‍ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​കു​ന്ന​ത്.