ടി.​ടി. മാ​ണി സ്മാ​ര​ക ഗു​രു​സ​പ​ര്യ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ചു
Thursday, September 5, 2024 7:11 AM IST
കോ​ട്ട​യം: ദേ​ശീ​യ അ​ധ്യാ​പ​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​വ​ജ്യോ​തി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പ്ര​ഥ​മ ടി.​ടി. മാ​ണി സ്മാ​ര​ക ഗു​രു​സ​പ​ര്യ പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. അ​ധ്യാ​പ​ക​രാ​യ ശ്രീ​ല അ​നി​ൽ, ഡോ.​വി​ദ്യ കെ. ​വാ​ര്യ​ർ, സു​മി​നാ​മോ​ൾ കെ. ​ജോ​ൺ, സു​ജാ​ത അ​നി​ൽ, കെ.​ആ​ർ. ശ്രീ​ല, ലി​ൻ​സി വി​ൻ​സെ​ന്‍റ്, ജ​യാ പ്ര​സാ​ദ്, മു​ര​ളീ​കൃ​ഷ്ണ​ൻ, സോ​മ​രാ​ജ്, മോ​ൻ​സി പീ​റ്റ​ർ, ഷാ​ജി ജോ​ർ​ജ്, എ.​വി. ജോ​ർ​ജ് എ​ന്നി​വ​ർ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി.

പു​ര​സ്കാ​ര​വി​ത​ര​ണ​വും ടി.​ടി. മാ​ണി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു കോ​ട്ട​യം എം​ടി സെ​മി​നാ​രി സ്കൂ​ളി​ൽ ന​ട​ക്കും. സ​മ്മേ​ള​നം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.


ന​വ​ജ്യോ​തി ട്ര​സ്റ്റ് ഡ​യ​റ​ക്ട​ർ ബി​നോ​യ് മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ, കൗ​ൺ​സി​ല​ർ സി​ൻ​സി പാ​റേ​ൽ, റ​വ.​ഡോ. ജേ​ക്ക​ബ് തെ​ക്കേ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.